www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ലയത്തിന്‍റെ ഭിത്തി തകർത്ത് മണ്ണും കല്ലും; കോഴിക്കാനത്തെ ദുരന്തത്തിന്‍റെ ഞെട്ടലിൽ ഹൈറേഞ്ച്

Share it:



ഇടുക്കി: വർഷകാലത്തിന്‍റെ ആരംഭത്തിലേ ദുരന്തഭൂമിയായി ഹൈറേഞ്ചിലെ തോട്ടം മേഖല. ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വീട്ടമ്മയാണ് തിങ്കളാഴ്ച്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടത്.

കോഴിക്കാനം രണ്ടാം ഡിവിഷനിൽ 13 മുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ ഭാഗ്യം (പുഷ്പ- 50) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ നാലോടെയായിരുന്നു അപകടം. രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റതായിരുന്നു പുഷ്‌പ. അടുക്കള ജോലിക്കിടെ ലയത്തിനു പിൻ ഭാഗത്തെ മലയിൽ നിന്നും മണ്ണിടിഞ്ഞ് ലയത്തിലേക്ക് വീഴുകയായിരുന്നു.  

ലയത്തിന്‍റെ അടുക്കള ഭാഗം ഇടിഞ്ഞ് അകത്തേക്ക് തള്ളിക്കയറി. ഓടിമാറാൻ ശ്രമിച്ച പുഷ്‌പ വാതിലിന് ഇടയിൽ അകപ്പെട്ടു പോകുകയായിരുന്നു. പുലർച്ചെ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ വീട്ടുകാരും സമീപവാസികളും നടുങ്ങി. രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും മണ്ണും ലയത്തിന്‍റെ കല്ലുകളും വീണുകിടന്നതിനാൽ രക്ഷാ പ്രവർത്തനം താറുമാറായി. 

പിന്നീട് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർക്ക് പരുക്കുകളൊന്നുമില്ല. മണ്ണിടിഞ്ഞു വീണതോടെ ലായത്തിനും കാര്യമായ കേട് പാടുകൾ സംഭവിച്ചിട്ടുണ്ട് കൂടാതെ സമീപത്തുകൂടി കടന്നുപോകുന്ന റോഡും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വാട്‌സാപ്പിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസം സമയം 

മുംബൈ: വാ‌ട്‌സാപ്പിൽ അയച്ച സന്ദേശം കൈവിട്ടുപോയെന്ന പേടി ഇനി വേണ്ട. അയച്ച് രണ്ട് ദിവസവും 12 മണിക്കൂറും പൂർത്തിയാകുന്നതിനു മുമ്പ് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും. പുതിയ അപ്‌ഡേഷനിലാണ് ഈ സവിശേഷത. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.

ഇതിനോടൊപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും പുതിയ അപ്‌ഡേഷൻ വന്നിട്ടുണ്ട്. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു '+' ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.

അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു '+' ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light