ഇടുക്കി: റോഡരികിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. യുവാവിന്‍റെ ശരീരത്തിലും തലയിലും വാഹനം ഇടിച്ച പാട് കണ്ടെത്തിയതിനു പിന്നാലെ ഒരു ഓട്ടോറിക്ഷയും ബൈക്കും വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റ് ലയത്തില്‍ താമസിച്ചിരുന്ന രമേശിന്‍റെ (24) മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. വണ്ടിപ്പെരിയാർ- വള്ളക്കടവ് റോഡിവൽ ഇഞ്ചിക്കാടിനു സമീപം കഴിഞ്ഞ മാസം 20നാണ് രമേശിന്‍റെ മൃതദേഹം കണ്ടെത്തിയത്.
രമേശ് വാഹനത്തിൽ നിന്നും താഴെ വീണ് മരണം സംഭവിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഫൊറൻസിക് പരിശോധനയിൽ രമേശിന്‍റെ തലയിലും ശരീരത്തിലും വാഹനത്തിന്‍റെ അടയാളം കണ്ടെത്തിയതാണ് വഴിത്തിരിവായിരിക്കുന്നത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന രമേശിനെ വാഹനം ഇടിപ്പിച്ചതാണോ, ബോധപൂർവം വാഹനം ഇടിച്ചിട്ട ശേഷം കടന്നതാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് അന്വേഷണ സംഘം ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വാഹനം ഓടിച്ചിരുന്നവരെ ചോദ്യം ചെയ്‌തു വരികയാണ്. എന്നാൽ വഴിയിൽ മൃതദേദം കിടക്കുന്നത് മാത്രമാണ് കണ്ടതെന്നാണ് ഇവർ നൽകുന്ന മൊഴി. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പൊലീസ് അറിയിച്ചു.
ജൂണ്‍ 20ന് പുലര്‍ച്ചെ നാലോടെയാണ് രമേശിനെ വണ്ടിപ്പെരിയാര്‍- വള്ളക്കവ് റൂട്ടില്‍ ഇഞ്ചിക്കാടിന് സമീപം റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി പോയ വാഹനത്തിന്‍റെ ഡ്രൈവറാണ് വിവരം പ്രദേശവാസികളെയും പൊലീസിനെയും അറിയിച്ചത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം രമേശിന്‍റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
വാട്‌സാപ്പിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസം സമയം
മുംബൈ: വാട്‌സാപ്പിൽ അയച്ച സന്ദേശം കൈവിട്ടുപോയെന്ന പേടി ഇനി വേണ്ട. അയച്ച് രണ്ട് ദിവസവും 12 മണിക്കൂറും പൂർത്തിയാകുന്നതിനു മുമ്പ് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും. പുതിയ അപ്‌ഡേഷനിലാണ് ഈ സവിശേഷത. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.
ഇതിനോടൊപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും പുതിയ അപ്‌ഡേഷൻ വന്നിട്ടുണ്ട്. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.
വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു '+' ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു '+' ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്.
Post A Comment: