കണ്ണൂർ: കാണാതായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ സോഷ്യൽ മീഡിയ കാമുകനൊപ്പം തീയേറ്ററിൽ നിന്നും കണ്ടെത്തി. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലാണ് സംഭവം. രാവിലെ വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥിനിയെ പിന്നീട് കാണാതാകുകയായിരുന്നു. സ്‌കൂൾ അധികൃതരും വീട്ടുകാരും വിവരം പൊലീസിൽ അറിയിച്ചു.
മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പൊലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കുട്ടിയെ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്.
തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു. എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്‌കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്‌കൂളിന്‍റെ മുന്നില്‍ ഇറങ്ങി. അവിടെ കാത്തുനിന്ന 16 കാരനൊപ്പം യാത്ര തിരിച്ചു. കനത്ത മഴയായതിനാല്‍ ആദ്യം സിനിമ കാണാന്‍ പോകാമെന്ന് കാമുകന്‍ പറഞ്ഞു. തുടര്‍ന്ന്, ഇരുവരും തീയേറ്ററിലേക്ക്. അവിടുത്തെ, ടോയ്‌ലറ്റിൽ വച്ച് യൂണിഫോം മാറുകയും കൈയില്‍ കരുതിയിരുന്ന മറ്റൊരു വസ്ത്രവും ധരിച്ച് സിനിമ കാണുവാന്‍ കയറി.
വിദ്യാര്‍ഥിനി സ്‌കൂളിന്‍റെ മുന്‍പില്‍ വാന്‍ ഇറങ്ങുന്നത് ക്ലാസിലെ ഒരു വിദ്യാര്‍ഥിനി കണ്ടതാണ് പൊല്ലാപ്പായത്. വിദ്യാര്‍ഥിനിയെ വാന്‍ ഇറങ്ങുന്നത് കണ്ടെന്ന് അധ്യാപികയോട് പറയുകയും വാന്‍ ഡ്രൈവറുമായി സംസാരിച്ചപ്പോള്‍ കുട്ടി വാനില്‍ വന്നതായും കണ്ടെത്തി.
സ്‌കൂളിലെത്തിയ ഈ വിദ്യാര്‍ഥിനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ അധ്യാപകരും ആശങ്കയിലായി. ഒടുവില്‍ കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും പിടിഎ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ഥിനിയെ 16 കാരനൊപ്പം തീയേറ്ററില്‍ വച്ച് കണ്ടെത്തിയത്. ഇരുവരെയും പൊലീസ് കേസെടുക്കാതെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ലൈംഗിക ബന്ധത്തിനിടെ കുഴഞ്ഞു വീണു; യുവാവ് മരിച്ചു
നാഗ്‌പൂർ: ഫെയ്‌സ് ബുക്ക് കാമുകിയുമായി ലോഡ്‌ജിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. 28 കാരനായ അജയ് എന്ന യുവാവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച്ചയായിരുന്നു സംഭവം. ലോഡ്‌ജിൽ മുറിയെടുത്ത ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ അജയ് കുഴഞ്ഞു വീഴുകയായിരുന്നു.
യുവതി ഉടൻ തന്നെ ലോഡ്‌ജ് അധികൃതരെ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ഉത്തേജക മരുന്നുകളോ മയക്കുമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. കുറച്ചു ദിവസമായി ഇയാൾക്ക് പനിയുണ്ടായിരുന്നതായി വീട്ടുകാർ അറിയിച്ചു.
ഡ്രൈവർ ജോലി ചെയ്യുന്ന അജയ് ഫെയ്‌സ് ബുക്കിലൂടെയാണ് മധ്യപ്രദേശ് സ്വദേശിനിയായ 23കാരിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇവരുടെ ബന്ധം സംബന്ധിച്ച് വീട്ടുകാർക്കും അറിവുണ്ട്.
ഞായറാഴ്ച്ച വൈകിട്ട് നാലിനാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്‍റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്‍റെ ആളുകളെ വിവരമറിയിച്ചു. യുവാവ് ഒന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
Post A Comment: