www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കി സ്വദേശിനിയുടെ അശ്ലീല ദൃശ്യം സോഷ്യൽ മീഡിയയിൽ; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

Share it:



ഇടുക്കി: പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ ബന്ധുക്കൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ അയച്ചുകൊടുത്ത വിദ്യാർഥി അറസ്റ്റിൽ. തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരിലെ ബിരുദ വിദ്യാർഥിയുമായ സഞ്ജയ് (കറുപ്പുസാമി-20) ആണ് അറസ്റ്റിലായത്. 

മൂന്നാർ സ്വദേശിനിയായ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചത്. പെൺകുട്ടി പഠനത്തിനായിട്ടാണ് തമിഴ്‌നാട്ടിലെത്തിയത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ നല്‍കിയ സന്തോഷിനെ ഏപ്രില്‍ മാസം മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുത്തത്. മൂന്നാര്‍ സി.ഐ മനേഷ് കെ പൗലോസ്, എസ്.ഐ മാരായ കെ.ഡി.മണിയന്‍, സജി എം.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ലൈംഗിക ബന്ധത്തിനിടെ കുഴഞ്ഞു വീണു; യുവാവ് മരിച്ചു 

നാഗ്‌പൂർ: ഫെയ്‌സ് ബുക്ക് കാമുകിയുമായി ലോഡ്‌ജിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. 28 കാരനായ അജയ് എന്ന യുവാവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച്ചയായിരുന്നു സംഭവം. ലോഡ്‌ജിൽ മുറിയെടുത്ത ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ അജയ് കുഴഞ്ഞു വീഴുകയായിരുന്നു. 

യുവതി ഉടൻ തന്നെ ലോഡ്‌ജ് അധികൃതരെ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ഉത്തേജക മരുന്നുകളോ മയക്കുമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. കുറച്ചു ദിവസമായി ഇയാൾക്ക് പനിയുണ്ടായിരുന്നതായി വീട്ടുകാർ അറിയിച്ചു. 

ഡ്രൈവർ ജോലി ചെയ്യുന്ന അജയ് ഫെയ്‌സ് ബുക്കിലൂടെയാണ് മധ്യപ്രദേശ് സ്വദേശിനിയായ 23കാരിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇവരുടെ ബന്ധം സംബന്ധിച്ച് വീട്ടുകാർക്കും അറിവുണ്ട്. 

ഞായറാഴ്ച്ച വൈകിട്ട് നാലിനാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്‍റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്‍റെ ആളുകളെ വിവരമറിയിച്ചു. യുവാവ് ഒന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light