മുംബൈ: വസ്ത്രധാരണത്തിന്‍റെ പേരിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമാണ് ഉർഫി ജാവേദ്. ഇൻസ്റ്റഗ്രാമിൽ 3.3M ഫോളോവേഴ്‌സുള്ള താരത്തിന്‍റെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. ബ്രാ ലെസ് ആയി ഹാഫ് ഷ്രഗ് ധരിച്ച് പൂൾ ഗെയിം കളിക്കുന്നതാണ് വീഡിയോ. Correct way to play pool എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിലെ താരത്തിന്‍റെ വേഷം തന്നെയാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. സെക്റ്റർ പോലുള്ള ഒരു ഹാഫ് ഷ്രഗും ജീൻസുമാണ് താരം ധരിച്ചിരിക്കന്നത്. ബ്രാ ലെസ് വേഷമായതിനാൽ തന്നെ മാറിടത്തിന്‍റെ ഭംഗി കാണുന്നതാണ് വേഷം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോ വളരെ വേഗം വൈറലായി മാറി. നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനു വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ഫാഷനിലും വസ്ത്ര ധാരണത്തിലും ആരും പരീക്ഷിക്കാത്തതൊക്കെ ചെയ്യുന്നതാണ് ഉർഫിയുടെ രീതി. പലപ്പോഴും താരം വലിയ വിമർശനങ്ങൾക്ക് വിധേയയാകാറുമുണ്ട്. സെലിബ്രിറ്റികൾ വരെ ഉർഫിയെ വിമർശിച്ച് പലപ്പഴും രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങളെയെല്ലാം പുഷ്‌പം പോലെ തള്ളിക്കളയുന്നതാണ് ഉർഫിയുടെ രീതി. നിരന്തരം പുതിയ ഫാഷൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
തന്‍റെ ഫാഷൻ പരീക്ഷണങ്ങൾക്ക് പിന്നിൽ ഒട്ടേറെ കഷ്ടപ്പാടുകളുണ്ടെന്നും താരം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ചങ്ങല കൊണ്ട് ഒരുക്കിയ ബാക്‌ലസ് ടോപ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടെ കഴുത്തിൽ പാടുകൾ വീണ ചിത്രവും താരം പങ്കുവച്ചിരുന്നു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ബിലിവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് ഇ.ഡി. റെയിഡ്
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ ആസ്ഥാനത്ത് ഇ.ഡിയുടെ പരിശോധന. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ബിലിവേഴ്‌സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് സഭാ ആസ്ഥാനത്ത് പരിശോധന നടത്താൻ ഇ.ഡി. എത്തിയത്.
സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലാണ് ഗുരുതര ആരോപണം. സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്താവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു.
സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയിരുന്നു.
Post A Comment: