കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളുടെ ഓഫീസിനുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് രാഹുൽഗാന്ധി എം.പി. കൽപ്പറ്റയിലെ തന്‍റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓഫിസ് ആക്രമണം നിർഭാഗ്യകരമാണ്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞു.
ആക്രമണം നടന്ന ഓഫീസ് സന്ദർശിച്ച ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം. കഴിഞ്ഞ മാസം 24നാണ് കൽപ്പറ്റയിലെ രാഹുൽഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകർക്കുകയായിരുന്നു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളും പെൺകുട്ടികളുമടക്കം 30ലേറെ പേർ അറസ്റ്റിലായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
വാട്‌സാപ്പിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസം സമയം
മുംബൈ: വാട്‌സാപ്പിൽ അയച്ച സന്ദേശം കൈവിട്ടുപോയെന്ന പേടി ഇനി വേണ്ട. അയച്ച് രണ്ട് ദിവസവും 12 മണിക്കൂറും പൂർത്തിയാകുന്നതിനു മുമ്പ് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും. പുതിയ അപ്‌ഡേഷനിലാണ് ഈ സവിശേഷത. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.
ഇതിനോടൊപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും പുതിയ അപ്‌ഡേഷൻ വന്നിട്ടുണ്ട്. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.
വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു '+' ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു '+' ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്.
Post A Comment: