
ഫ്ളോറിഡ: അഛന്‍റെ കാമുകിയുടെ മക്കൾക്ക് നേരെ വെടിയുതിർത്ത് എട്ട് വയസുകാരൻ. സംഭവത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. പിതാവ് തിര നിറച്ചു വച്ച തോക്കുപയോഗിച്ചാണ് കുട്ടി പാതി സഹോദരങ്ങൾക്ക് നേരെ നിറയൊഴിച്ചത്.
ഒരു വയസുള്ള കുഞ്ഞിനും, രണ്ട് വയസുള്ള ചേച്ചിക്കുമാണ് വെടി കൊണ്ടത്. രണ്ട് വയസുള്ള പെണ്‍കുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് റോഡ്രിക് റാന്‍ഡലിനെ (45) പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുരുതരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവുകള്‍ മറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മകനുമായി കാമുകിയെ കാണാൻ റാന്‍ഡല്‍ ഒരു മോട്ടലില്‍ എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം. രണ്ടുവയസുള്ള ഇരട്ടക്കുട്ടികളെയും ഒരു വയസുള്ള മകളെയും കൂട്ടിയാണ് കാമുകിയും വന്നിരുന്നത്. രാത്രി പുറത്തേക്കിറങ്ങാന്‍ നേരം മുറിയിലുള്ള ഒരു അലമാരിയില്‍ അയാള്‍ തന്‍റെ തോക്ക് ഭദ്രമായി വച്ചിരുന്നു.
അഛൻ പുറത്ത് പോയ നേരം അവന്‍ ആ തോക്ക് കൈവശപ്പെടുത്തി. അവന്‍ അതെടുത്ത് കളിക്കുമ്പോള്‍ അടുത്ത് കാമുകിയുടെ മക്കളും ഉണ്ടായിരുന്നു. അവന്‍ കാഞ്ചി വലിച്ച് കളിക്കുന്നതിനിടയില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞിന് വെടിയേറ്റു. പിന്നാലെ രണ്ട് വയസുള്ള കുട്ടികളില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. ഇരട്ടകളില്‍ മറ്റെയാള്‍ക്ക് വെടിയേറ്റില്ല. ഈ സമയത്ത് കാമുകി മുറിയില്‍ ഉറങ്ങുകയായിരുന്നു.
മുറിയില്‍ തിരിച്ചെത്തിയ റാന്‍ഡല്‍ മുറിയില്‍ നിന്ന് തോക്കും മയക്കുമരുന്ന് നിറച്ച ഒരു ബാഗും നീക്കം ചെയ്തതായി എസ്‌കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മണ്‍സ് പറഞ്ഞു. ക്രിമിനല്‍ റെക്കോര്‍ഡുള്ള റാന്‍ഡലിന് തോക്ക് കൈവശം വയ്ക്കാന്‍ നിയമപരമായി അവകാശമില്ലായിരുന്നു. എന്നിട്ടും അയാള്‍ നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള റാന്‍ഡലിന്‍ പതിനാല് കേസുകളില്‍ പ്രതിയാണ്. അതേസമയം അയാളുടെ കാമുകിയ്ക്കെതിരെ ഇതുവരെ കുറ്റം ഒന്നും ചുമത്തിയിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
വാട്‌സാപ്പിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസം സമയം
മുംബൈ: വാട്‌സാപ്പിൽ അയച്ച സന്ദേശം കൈവിട്ടുപോയെന്ന പേടി ഇനി വേണ്ട. അയച്ച് രണ്ട് ദിവസവും 12 മണിക്കൂറും പൂർത്തിയാകുന്നതിനു മുമ്പ് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും. പുതിയ അപ്‌ഡേഷനിലാണ് ഈ സവിശേഷത. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.
ഇതിനോടൊപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും പുതിയ അപ്‌ഡേഷൻ വന്നിട്ടുണ്ട്. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.
വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു '+' ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു '+' ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്.
Post A Comment: