ഇടുക്കി: സ്‌കൂൾ വിട്ട് തേയിലക്കാട്ടിലെ ഒറ്റവരി പാതയിലൂടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി സ്വർണ കമ്മലും കൊലുസും കവർന്നു. അയ്യപ്പൻകോവിൽ കെ. ചപ്പാത്തിനു സമീപം വള്ളക്കടവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മേരികളം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്.
വിദ്യാർഥിനിയെ പതിവ് സമയമായിട്ടും കാണാതെ വന്നതോടെ വല്യമ്മ തിരഞ്ഞിറങ്ങിയപ്പോഴാണ് കുട്ടി ബോധരഹിതയായി തേയിലക്കാട്ടിൽ കിടക്കുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചു. തന്നെ ആരോ പിന്നിൽ നിന്നും വടികൊണ്ട് തല്ലി വീഴ്‌ത്തിയെന്ന് വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കുട്ടിയുടെ കാതിലെ സ്വർണ കമ്മലും കാലിലെ വെള്ളി കൊലുസും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് 4.40നാണ് കുട്ടി വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്. വീട്ടിലേക്ക് തേയിലക്കാട്ടിലൂടെയുള്ള വിജനമായ പാതയാണ് ആശ്രയം. ഈ വഴിയിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടി കിടന്ന തേയിലക്കാടിനു സമീപത്തായി ചെരിപ്പും, ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ശബരീനാഥിനു ജാമ്യം
തിരുവനന്തപുരം: ഒരു ദിവസം മുഴുവൻ നീണ്ട നാടകീയതക്കൊടുവിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ അറസ്റ്റിലായ മുൻ എം.എൽ.എ ശബരീനാഥിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരീനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്.
ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം ശബരീനാഥിനു ജാമ്യം അനുവദിച്ചതോടെ പൊലീസിനും ആഭ്യന്തര വകുപ്പിനും വീണ്ടും തിരിച്ചടിയായി. വിമാനത്തിലെ പ്രതിഷേധത്തെ വധശ്രമമാക്കാൻ ബോധപൂർവം ശ്രമം നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Post A Comment: