www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഓടി രക്ഷപെട്ട കള്ളൻ മരിച്ച നിലയിൽ

Share it:

ഇടുക്കി: മോഷണ ശ്രമത്തിനിടെ വീട്ടുടയുടെ കൈയിൽ അകപ്പെട്ട ശേഷം ഓടി രക്ഷപെട്ട മോഷ്‌ടാവിനെ നൂറു മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. നെടുങ്കണ്ടം ചെമ്മണ്ണാറിലെ വീട്ടിൽ മോഷണ ശ്രമത്തിനിടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം.  

രാജേന്ദ്രൻ എന്നയാളുടെ വീട്ടിലാണ് ജോസഫ് മോഷ്‌ടിക്കാനായി കയറിയത്. ശബ്‌ദം കേട്ട് രാജേന്ദ്രൻ എഴുന്നേൽക്കുകയും ജോസഫിനെ പിടികൂടുകയും ചെയ്‌തു. തുടർന്ന് ഇരുവരും തമ്മിൽ മൽപിടുത്തമായി. ഇതിനിടെ രാജേന്ദ്രനെ തള്ളി വീഴ്ത്തി ജോസഫ് കടന്നു കളഞ്ഞു. രാജേന്ദ്രൻ ഉടൻ തന്നെ നാട്ടുകാരെ കൂട്ടി കള്ളനെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. 

നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മോഷണം നടന്ന വീടിനു നൂറുമീറ്റർ അകലെ മറ്റൊരു വീട്ടുമുറ്റത്ത് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം വാക്കത്തിയും വീട്ടിൽ നിന്നും മോഷ്‌ടിച്ച ഇറച്ചിയും മറ്റു സാധനങ്ങളും കണ്ടെത്തി. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. മൽപിടുത്തതിനിടെ പരുക്കേറ്റതോ, അല്ലെങ്കിൽ ഓടി രക്ഷപെടുന്നതിനിടെ പരുക്കേറ്റതോ ആകാം മരണകാരണമെന്ന് പൊലീസ് കരുതുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

വാട്‌സാപ്പിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസം സമയം 

മുംബൈ: വാ‌ട്‌സാപ്പിൽ അയച്ച സന്ദേശം കൈവിട്ടുപോയെന്ന പേടി ഇനി വേണ്ട. അയച്ച് രണ്ട് ദിവസവും 12 മണിക്കൂറും പൂർത്തിയാകുന്നതിനു മുമ്പ് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും. പുതിയ അപ്‌ഡേഷനിലാണ് ഈ സവിശേഷത. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.

ഇതിനോടൊപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും പുതിയ അപ്‌ഡേഷൻ വന്നിട്ടുണ്ട്. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു '+' ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.

അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു '+' ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്. 

Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light