ഇടുക്കി: കഴുത്തിൽ കുരുക്കിട്ട ശേഷം ഭാര്യയെ വീഡിയോ കോൾ ചെയ്‌ത് യുവാവ് ജീവനൊടുക്കി. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്‌സൺ (25) ആണ് മരിച്ചത്.
തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ വീഡിയോ കോൾ ചെയ്‌ത ശേഷം താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് ജെയ്‌സൺ കഴുത്തിൽ കുരുക്കിട്ട് തൂങ്ങുകയായിരുന്നു. ഭയന്നു പോയ ഭാര്യ ഉടൻ തന്നെ ഇയാളുടെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു.
സുഹൃത്തുക്കൾ പലതവണ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയാറായില്ല. പിന്നീട് മറ്റൊരു സുഹൃത്ത് തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിനെ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തുന്നതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. ജെയ്സന്‍റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: