ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കെട്ടിടം പൊളിച്ചുമാറ്റാതെ സർക്കാർ ഭൂമിയിലേയ്ക്കു ഉയർത്തി സ്ഥാപിക്കാൻ നീക്കം നടത്തുന്നതായി പരാതി. കാലപ്പഴക്കം മൂലം അപകടത്തിലായ കെട്ടിടം അശാസ്ത്രീയമായി ജാക്കി വച്ച് ഉയർത്തുന്നതായും, ഇത് അപകട ഭീതി പടർത്തുന്നതായുമാണ് പരാതി ഉയർന്നിരിക്കുന്നത്. സ്ഥലം കയ്യേറ്റത്തിന് എതിരെയും, അശാസ്ത്രീയമായ കെട്ടിടം ഉയർത്തലിന് എതിരെയും നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം.
സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ആലപ്പുഴയിൽ റോഡ് വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. ഇതിനിടെയാണ് ആലപ്പുഴ തുറവൂരിൽ ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുത്തത്. എന്നാൽ, ഈ സ്ഥലം ഏറ്റെടുത്ത് ദേശീയ പാത അതോറിറ്റി പണം കൈമാറിയിട്ടും തുറവൂറിൽ കാർട്ടർ ട്രേഡിംങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കെട്ടിടം പൊളിച്ച് മാറ്റിയിട്ടില്ലെന്നാണ് ആരോപണം. ഈ കെട്ടിടത്തിന്‍റെ മുൻ ഭാഗം പൊളിച്ചുമാറ്റുന്നതിനാണ് ദേശീയ പാത അതോറിറ്റി നഷ്ടപരിഹാരം നൽകിയത്. എന്നാൽ, ഈ കെട്ടിടത്തിന്‍റെ മുൻ ഭാഗം പൊളിച്ചു മാറ്റാതെ ജാക്കി ഉപയോഗിച്ച് ഉയർത്തി മാറ്റാൻ ശ്രമിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഈ കെട്ടിടത്തിന്‍റെ പിൻഭാഗത്ത് പഴയ ദേശീയ പാതയുടെ റോഡാണ്. ഈ റോഡിലേയ്ക്ക് കയറ്റി കെട്ടിടം വയ്ക്കുന്നതിനാണ് ഇപ്പോൾ കാർട്ടർ ട്രേഡിംങ് കമ്പനി അധികൃതർ ശ്രമിക്കുന്നതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. നിലവിൽ കെട്ടിടം ഇരിക്കുന്നത് തന്നെ കയ്യേറ്റ ഭൂമിയിലാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ ആരോപണം നില നിൽക്കെ തന്നെയാണ് ഇപ്പോൾ കെട്ടിടം ജാക്കി ഉപയോഗിച്ച് ഉയർത്തി ദേശീയ പാതയുടെ സ്ഥലത്തേയ്ക്ക് നീക്കി വയ്ക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
മുപ്പത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ഇത്തരത്തിൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് നീക്കി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഐടിഐയിലെ വിദ്യാർത്ഥികൾക്ക് അടക്കം ഭീഷണി സൃഷ്ടിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇത്തരത്തിൽ അനധികൃതമായി റോഡ് കയ്യേറി കെട്ടിടം സ്ഥാപിക്കുന്നതായും, അപകടാവസ്ഥയിലായ കെട്ടിടം അശാസ്ത്രീയമായി ജാക്കി ഉപയോഗിച്ച് ഉയർത്തി സ്ഥാപിച്ചതായും കാട്ടി പൊതുമരാമത്ത് വകുപ്പിനും, ജില്ലാ കളക്ടർക്കും, തഹസീൽദാർക്കും, വില്ലേജ് ഓഫിസർക്കും അടക്കം നാട്ടുകാർ പരാതി നൽകിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
Post A Comment: