www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വീട് തീ പിടിച്ചു കത്തിയ സംഭവത്തിൽ ദുരൂഹത

Share it:



ഇടുക്കി: ആളില്ലാത്ത വീട് തി പിടുത്തത്തിൽ കത്തി നശിച്ച സംഭവത്തിനു പിന്നിൽ ദുരൂഹതയെന്ന് നിഗമനം. ഇടുക്കി എഴുകുംവയലിൽ പുത്തൻപാലം മുണ്ടിയാങ്കൽ എൽസമ്മയുടെ വീടാണ് ചൊവ്വാഴ്ച്ച പുലർച്ചെ കത്തി നശിച്ചത്. ആശുപത്രി ആവശ്യത്തിനായി വീട്ടുകാർ വീട് പൂട്ടി പോയിരിക്കുകയായിരുന്നു. 

പുലർച്ചെ ശബ്ദം കേട്ട് ഓടിയെത്തിയ അയൽവീട്ടുകാരാണ് തീ പിടുത്തം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി തീ അണക്കുമ്പോഴേക്കും വീടിന്‍റെ മൂന്ന് മുറികൾ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ചിരുന്നു.  

അലമാരയില്‍ സൂക്ഷിച്ച ഏകദേശം രണ്ടര ലക്ഷം രൂപ, സ്വർണാഭരണങ്ങൾ, ലാപ്‌ടോപ്പ്, റേഷന്‍കാര്‍ഡ്, അധാരം അടക്കമുള്ള വിലപ്പെട്ട രേഖകൾ എന്നിവ അഗ്നിക്കിരയായി. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.  വീടിന്‍റെ മൂന്ന് മുറികളിലെ ഉപകരണങ്ങളും അലമാരയും അതില്‍ സൂക്ഷിച്ച വിലപ്പെട്ട സാധനങ്ങളും കത്തി നശിച്ചു. തീപിടിച്ചതിനെ തുടര്‍ന്ന് വീടിന്‍റെ ഓട് പൊട്ടിതെറിച്ചു. ഇടുക്കി ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ നിന്ന് പോകുന്നതിന് മുമ്പ് വീട്ടുകാര്‍ മെയിന്‍ സ്വിച്ച് ഓഫാക്കിയിരുന്നു.  

പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത ഉള്ളതായാണ് വിലയിരുത്തല്‍.  40 വര്‍ഷത്തിലധികം പഴക്കമുള്ള വീടാണ് കത്തി നശിച്ചത്. അടുക്കള ഭാഗത്തേയ്ക്ക് തീപടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിക്കുവാന്‍ കാരണമായ യാതൊന്നും റൂമില്‍ നിന്നും കണ്ടെത്തുവാന്‍ പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.  അസ്വഭാവികമായ തീപിടിത്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ് ബിനു പറഞ്ഞു..

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

11 വയസുകാരിയെ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചു 

കൊച്ചി: 11 വയസുള്ള സ്വന്തം സഹോദരിയെ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മൂന്ന് ദിവസത്തോളം പീഡിപ്പിച്ച് ഒൻപതു വയസുകാരൻ. കൊച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒൻപത്, 11 വയസുള്ള കുട്ടികൾക്കൊപ്പം ചേർന്നാണ് സഹോദരൻ മൂത്ത സഹോദരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്. മൂന്നു ദിവസത്തോളം പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇക്കാര്യം സ്‌കൂളിലെ കൂട്ടുകാരിയോട് പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരിയിൽ നിന്നും അധ്യാപിക വിവരം മനസിലാക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. 

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും പീഡനം നടത്തിയവരും പ്രായപൂർത്തിയാകാത്തവരായതിനാൽ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസ് അന്വേഷിച്ചത്. തുടർന്ന് മൂന്നു പേർക്കെതിരെയും പൊലീസ് കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് കുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒന്നര മാസം മുമ്പാണ് സംഭവം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമിഴ്‌ പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ തന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടതോടെയാണ് ഇത്തരം ഒരു ആഗ്രഹം തനിക്കുണ്ടായതെന്ന് ഒമ്പതു വയസുകാരൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് സഹോദരിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു. 

എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. തുടർന്ന് രണ്ട് കൂട്ടുകാരെയും എത്തിച്ച് പീഡനം തുടർന്നു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരയും പ്രതികളും പ്രായപൂർത്തി ആകാത്തവരായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടികളിൽ നിന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് വിവരങ്ങൾ ശേഖരിച്ചു. ഇവരെ ജുവനൈൽ  ഹോമിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കൾ ചൈൽഡ് ലൈനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെയും സമീപിച്ചതോടെ കുട്ടികളെ ഇവർക്കൊപ്പം വിട്ടു. 

Share it:

Idukki

Post A Comment: