മുംബൈ: ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിൽ തല കുടുങ്ങി 16കാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ മാൻഖുർദിലാണ് സംഭവം നടന്നത്. ന്യൂ സായ്ധാം സൊസൈറ്റിയിൽ താമസിക്കുന്ന മുത്തശിയെ സന്ദർശിക്കാനെത്തിയ രേഷ്‌മ ഖരാവിയാണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെയായിരുന്നു അപകടം. ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ ലിഫ്റ്റിന്‍റെ പുറമേയുള്ള വാതിലിൽ ജനൽ പോലുള്ള ഭാഗത്ത് കൂടി തലയിട്ട് നോക്കുന്നതിനിടെ ലിഫ്റ്റ് താഴത്തെ നിലയിലേക്ക് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.
തൊട്ടുമുകളിലത്തെ നിലയിൽ 12 വയസുള്ള കസിൻ വിശാലാണ് അസാധാരണ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയത്. കുട്ടി നിലവിളിച്ചതോടെ മറ്റുള്ളവർ ഓടിയെത്തുകയായിരുന്നു. ലിഫ്റ്റിന്‍റെ വാതിൽ കുടുങ്ങിയ നിലയിലായതിനാൽ തുറക്കാൻ സാധിച്ചില്ല.
15 മിനിറ്റോളം കുടുങ്ങിക്കിടന്ന ശേഷമാണ് രേഷ്മയുടെ തല പുറത്തെടുക്കാനായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടത്തിന്‍റെ അഞ്ചാം നിലയിലാണ് രേഷ്‌മയുടെ മുത്തശി താമസിക്കുന്നത്. ഏഴ് നിലകളുള്ള കെട്ടിടത്തിൽ അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടാക്കിയ ലിഫ്റ്റ് പ്രവർത്തന ക്ഷമമായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
11 വയസുകാരിയെ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചു
കൊച്ചി: 11 വയസുള്ള സ്വന്തം സഹോദരിയെ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മൂന്ന് ദിവസത്തോളം പീഡിപ്പിച്ച് ഒൻപതു വയസുകാരൻ. കൊച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒൻപത്, 11 വയസുള്ള കുട്ടികൾക്കൊപ്പം ചേർന്നാണ് സഹോദരൻ മൂത്ത സഹോദരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്. മൂന്നു ദിവസത്തോളം പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇക്കാര്യം സ്‌കൂളിലെ കൂട്ടുകാരിയോട് പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരിയിൽ നിന്നും അധ്യാപിക വിവരം മനസിലാക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും പീഡനം നടത്തിയവരും പ്രായപൂർത്തിയാകാത്തവരായതിനാൽ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസ് അന്വേഷിച്ചത്. തുടർന്ന് മൂന്നു പേർക്കെതിരെയും പൊലീസ് കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് കുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് സംഭവം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമിഴ് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ തന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടതോടെയാണ് ഇത്തരം ഒരു ആഗ്രഹം തനിക്കുണ്ടായതെന്ന് ഒമ്പതു വയസുകാരൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് സഹോദരിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. തുടർന്ന് രണ്ട് കൂട്ടുകാരെയും എത്തിച്ച് പീഡനം തുടർന്നു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരയും പ്രതികളും പ്രായപൂർത്തി ആകാത്തവരായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടികളിൽ നിന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് വിവരങ്ങൾ ശേഖരിച്ചു. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കൾ ചൈൽഡ് ലൈനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെയും സമീപിച്ചതോടെ കുട്ടികളെ ഇവർക്കൊപ്പം വിട്ടു.
Post A Comment: