www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികൾ കുറ്റക്കാർ

Share it:

murder-of-foreign-woman-in-Kovalam-The-accused-are-guilty


തിരുവനന്തപുരം: വിദേശ വനിതയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ആയുർവേദ ചികിത്സയ്ക്കായി കോവളത്തെത്തിയ ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.  

തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. 

ആയുര്‍വേദ ചികില്‍സക്കായി സഹോദരിക്കും സുഹൃത്തിനും ഒപ്പം 2018 ഫെബ്രുവരി 21 ന് പോത്തന്‍കോട്ടെത്തിയ യുവതി മാര്‍ച്ച് പതിനാലിന് കോവളത്തേക്ക് പോയി. ഇതിനുശേഷം ഇവരെ കാണാതായന്നായിരുന്നു പരാതി.

സംഭവം നടന്ന് 36 ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകി തല വേര്‍പ്പെട്ട നിലയില്‍ പൊന്തക്കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് കാണാതായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് മനസിലായത്.

കുറ്റപത്രം നല്‍കി മൂന്നു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്.

ഇതില്‍ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ജാക്കറ്റ് പ്രതികളിലൊരാള്‍ക്ക് വിറ്റതാണെന്ന് മൊഴി നല്‍കിയ കോവളത്തെ ഒരു കട ഉടമയായ ഉമറാണ് വിചാരണ വേളയില്‍ കൂറുമാറിയ ഒരാള്‍. 

മറ്റൊരാള്‍ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ അശോക് കുമാറാണ്. മരിച്ച യുവതിയുടെ ശരീരത്തിനുള്ളില്‍ വെള്ളം ഉണ്ടായിരുന്നു. ഇതിലെ ബാക്ടീരിയയുടെ അംശവും തൊട്ടടുത്ത ജലാശയത്തിലെ ബാക്ടീരയുടെ സാന്നിധ്യവും സാമ്യം ഉള്ളതായിരുന്നു. 

അതിനാല്‍ തന്നെ വെള്ളത്തില്‍ വീണാകാം മരണമെന്ന സംശയമാണ് അശോക് കുമാര്‍ ഉന്നയിച്ചത്. എന്നാല്‍ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മുന്‍ എച്ച്ഒഡി ഡോ. ശശികലയുടെ റിപ്പോര്‍ട്ടാണ് കേസില്‍ ശാസ്ത്രീയ തെളിവായി മാറിയത്. അഡ്വ. മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കാര്യണ്യ പ്ലസ് ഒന്നാം സമ്മാനം തയ്യൽ തൊഴിലാളിക്ക് 

കോട്ടയം: റിസൽറ്റ് നോക്കി സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. തയ്യൽ തൊഴിലാളിയാണ് കനിൽ കുമാർ. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്‍റ് കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു. 

പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. 

പ്രസന്നയാണ് കനിലിന്‍റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.


Share it:

Crime

Post A Comment: