www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1833) Mostreaded (1617) Crime (1447) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

142 റാലികൾ, ഒന്നര ലക്ഷം കിലോമീറ്റർ; തെരഞ്ഞെടുപ്പിൽ മോദി പിന്നിട്ട വഴികൾ ഇങ്ങനെ

Share it:

ന്യൂഡല്‍ഹി: അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണവും അവസാനിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിട്ടത് ഒന്നര ലക്ഷം കിലോമീറ്റർ. അൻപത് ദിവസം കൊണ്ടാണ് മോദി ഇത്രയും ദൂരം സഞ്ചരിച്ചത്. 142 പൊതുറാലികളിൽ പങ്കെടുത്ത അദ്ദേഹം രാജ്യത്തിന്‍റെ മുക്കിലും മൂലയിലുംവരെ എത്തി. ഇന്നലെ വാർത്താ സമ്മേളനം നടത്തിയ ബിജെപി അധ്യക്ഷൻ അമിത്ഷായാണ് മോദിയുടെ യാത്രയെ കുറിച്ച് വിവരം നൽകിയത്. 

46 ഡിഗ്രി വരെ ഉയര്‍ന്ന പൊള്ളുന്ന ചൂടിലും മോദി സജീവമായി പ്രചാരണം നടത്തിയതിനെ ഷാ അഭിനന്ദിച്ചു.  ഏറ്റവും തിരക്കേറിയ ഏപ്രില്‍ 19-ന് മോദി സഞ്ചരിച്ചത് ഏതാണ്ട് നാലായിരത്തോളം കിലോമീറ്ററാണ്. അന്ന് ഗുജറാത്തിലെ അമേലിയില്‍നിന്ന് കര്‍ണാടകയിലെ ചിക്കോടിയിലേക്കും കേരളത്തില്‍ തിരുവനന്തപുരത്തും മോദി പറന്നെത്തി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത്രയേറെ കഠിനാധ്വാനം ചെയ്തുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സമാനതകളില്ലാത്തതാണെന്ന് അമിത് ഷാ പറഞ്ഞു. 

മാര്‍ച്ച് 28-ന് മീററ്റില്‍നിന്നാണു പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് 142 പൊതു റാലികള്‍. നാല് റോഡ് ഷോകള്‍. ഏതാണ്ട് ഒന്നരക്കോടിയോളം ജനങ്ങളെ മോദി നേരിട്ട് അഭിസംബോധന ചെയ്തുവെന്നും ഷാ പറഞ്ഞു. താന്‍ 312 ലോക്‌സഭാ മണ്ഡലങ്ങളിലായി 161 പൊതുറാലികളില്‍ പങ്കെടുത്തുവെന്നും അമിത് ഷാ പറഞ്ഞു. 1.58 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു. 18 റോഡ്‌ഷോകള്‍ നടത്തിയതായും ഷാ വ്യക്തമാക്കി. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..

Share it:

National

Post A Comment: