www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നെഹൃകുടുംബത്തെ വരിഞ്ഞു മുറുക്കി കേന്ദ്രം; വാദ്രയുടെ വിദേശ യാത്ര തടഞ്ഞു; ലക്ഷ്യം പ്രിയങ്ക

Share it:

ന്യൂഡെൽഹി: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസിനെ അടിമുടി നശിപ്പിക്കാൻ ബിജെപി പാളയത്തിൽ നീക്കം. സ്ഥാനമൊഴിയുന്ന രാഹുൽഗാന്ധിയ്ക്ക് പകരമായി പ്രിയങ്കഗാന്ധി കോൺഗ്രസ് തലപ്പത്തെത്താതിരിക്കാനുള്ള നീക്കത്തിലാണ് ബിജെപിയെന്നാണ് ഡെൽഹിയിൽ നിന്നുള്ള റിപ്പോർട്ട്. പ്രിയങ്കയെ പിന്തിരിപ്പിക്കാൻ ഭർത്താവ് റോബർട്ട് വദ്രയെ പൂട്ടാനാണ് ശ്രമം. എന്നാൽ ബിജെപി നീക്കം മുന്നിൽ കണ്ട് രാജ്യം വിടാനുള്ള വദ്രയുടെ നീക്കം കേന്ദ്ര സർക്കാർ തടഞ്ഞു. ഇതോടെ അടുത്ത നീക്കമെന്താകുമെന്ന് ഉറ്റുനോക്കുകയാണ് പ്രിയങ്കയും കുടുംബവും. 

എൻഫോഴ്സ്മെന്‍റ് അന്വേഷണ പരിധിയിലാണ് ഇപ്പോൾ വാദ്ര. ചികിത്സക്കായി വിദേശത്ത് പോകുന്നതിന് പാസ് പോര്‍ട്ട് വിട്ടുകിട്ടാന്‍ വദ്ര കോടതിയെ സമീപിച്ചത് തന്നെ അറസ്റ്റ് ഭയന്നാണെന്നാണ് സൂചന. മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടു മുന്‍പായിരുന്നു നാടകീയമായ ഈ നീക്കം. വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി വേണമെന്നതായിരുന്നു വദ്രയുടെ അപേക്ഷ.

കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലാണ് അദ്ദേഹം രോഗാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. വന്‍കുടലില്‍ മുഴയുണ്ടെന്നും വിദഗ്ദ ചികിത്സക്കായി ലണ്ടനില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വദ്ര കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
കേസിന്‍റെ ഭാഗമായി പിടിച്ചുവച്ച പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും എന്നാലേ ചികിത്സയ്ക്കായി ലണ്ടനില്‍ പോകാനാകൂവെന്നുമാണ് വദ്രയുടെ അപേക്ഷയില്‍ പറയുന്നത്. വദ്രയുടെ അപേക്ഷയില്‍ ഡല്‍ഹി കോടതി ജൂണ്‍ മൂന്നിന് തീരുമാനമെടുക്കും.

ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് വദ്രയുടെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നും ഇത് അന്വേഷണത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, വദ്രയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായാണ് എതിര്‍ത്തത്.

മെയ് 13-ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് വദ്രയുടെ അഭിഭാഷകന്‍ ഹാജരാക്കിയതെന്നും ഇത്രയും ഗുരുതരമായ രോഗമാണെങ്കില്‍ എന്തുകൊണ്ട് നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചോദിച്ചിരുന്നു. ഒരു വിട്ട് വീഴ്ചയ്ക്കും ഇല്ലെന്ന നിലപാടാണ് ഇതിലൂടെ എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. വദ്രയ്ക്കെതിരെ മറ്റ് കേന്ദ്ര ഏജന്‍സികളും പിടിമുറുക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment: