www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സമുദ്ര നിരപ്പിൽ നിന്ന് 12,200 അടി മുകളിൽ രുദ്രാ ഗുഹയിൽ ഏകാകിയായി മോദി; എത്തിയത് രണ്ടര മണിക്കൂർ നടന്ന്

Share it:

കേദാർനാഥ്: പൊതുതെരഞ്ഞെടുപ്പിന്‍റെ തിരക്കുകൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയരങ്ങളിൽ. സമുദ്ര നിരപ്പിൽ നിന്നും 12,200 അടി മുകളിലുള്ള ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലാണ് മോദിയുടെ ഏകാന്ത ധ്യാനം. ഒരു മണിക്കൂറെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നാളെ വരെ അദ്ദേഹം ഗുഹയിൽ ഏകാന്ത ധ്യാനത്തിലായിരിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. 

പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ  ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചിരുന്നു. 

ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ തീർത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാർ നാഥിലെത്തിയിരിക്കുന്നത്. നാളെ ദില്ലിയിലേക്ക് തിരിക്കുംമുൻപ് ബദരീനാഥും സന്ദർശിക്കുമെന്ന് അറിയിപ്പുണ്ട്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാർനാഥിലെ ഗുഹയിൽ ധ്യാനിക്കാനെത്തിയത്.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment: