www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സോണിയയുടെ വാക്കും രാഹുൽതള്ളി; കോൺഗ്രസിൽ പുതിയ അധ്യക്ഷൻ ഒരു മാസത്തിനകം

Share it:

ന്യൂഡെൽഹി: രാജിയിൽ നിന്നും രാഹുൽഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പരാജയപ്പെടുന്നു. ഇതോടെ അടുത്ത മാസത്തിനുള്ളിൽ കോൺഗ്രസിനു പുതിയ അധ്യക്ഷൻ വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും പലവട്ടം ചർച്ച നടത്തിയെങ്കിലും രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് രാഹുലിന്. 

ഇതിനിടെ പല നേതാക്കളും രാഹുലുമായി ചർച്ച നടത്തുന്നുണ്ട്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുൽ. കുടുംബത്തിനു പുറത്തു നിന്നാവണം കോൺഗ്രസ് അധ്യക്ഷനെന്ന നിർദേശവും രാഹുൽ നൽകിയിട്ടുണ്ട്. എന്നാൽ രാഹുലിന്‍റെ രാജി രാജ്യവ്യാപകമായി കോൺഗ്രസിനെ ദുർബലമാക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. 

ഇക്കാര്യം കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കൾ ചർച്ച ചെയ്യുന്നുമുണ്ട്. ഒരുമാസത്തിനകം കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: