www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാഹുൽ വയനാട് നിലനിർത്തും; അമേഠിയിൽ പ്രിയങ്ക; അധികാരത്തിലെത്തിയാൽ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി കേരളത്തിൽ നിന്നും

Share it:

ന്യുഡല്‍ഹി: വയനാട് സീറ്റ് രാഹുൽഗാന്ധി നിലനിർത്തുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. അവസാന ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് വരും കാല പ്രധാനമന്ത്രി വയനാട്ടിൽ നിന്നാകുമെന്ന ഉറപ്പ് കോൺഗ്രസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അമേഠിയിലും വയനാട്ടിലുമാണ് രാഹുൽഗാന്ധി മത്സരിച്ചത്. 

ഇതിൽ വയനാട് നിലനിർത്തി അമേഠിയിൽ രാജി വക്കാനാണ് രാഹുലിന്‍റെ തീരുമാനമെന്നാണ് പ്രിയങ്ക നൽകിയ സൂചന. ഒഴിവ് വരുന്ന അമേഠിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കയാകും സ്ഥാനാർഥി. ഇതോടെ അമേഠിയിലെ കുത്തക കോൺഗ്രസ് മണ്ഡലം നിലനിർത്താനും സാധിക്കും. 

അതേസമയം പ്രിയങ്ക നൽകിയ സൂചന യാഥാർഥ്യമാകുകയും കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്താൽ പ്രധാമനന്ത്രിയുടെ സ്വന്തം മണ്ഡലമായി കേരളത്തിലെ വയനാട് മാറും. അവഗണന പേറി നിന്നിരുന്ന വയനാടിനും കേരളത്തിനും ഇത് ചരിത്ര നേട്ടമായിരിക്കും. കോടികളുടെ വികസന പദ്ധതികളും ഇതോടെ കേരളത്തെ തേടിയെത്തും. 

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കുന്നത്. അമേഠി സീറ്റ് രാഹുല്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാകുമോ എന്ന ചോദ്യത്തിന് തനിക്ക് അതൊരു വെല്ലുവിളി അല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. സീറ്റുകളിലൊന്ന് ഉപേക്ഷിക്കാന്‍ സഹോദരന്‍ തയ്യാറായാല്‍ അക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയും തീരുമാനമുണ്ടാകുകയും ചെയ്യുമെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..


Share it:

National

Post A Comment: