www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോദി ഇന്ന് അധികാരമേൽക്കും; സാക്ഷിയാകാൻ ലോക നേതാക്കൾ

Share it:

ന്യൂഡെൽഹി: പ്രതിപക്ഷത്തെ പോലും അമ്പരപ്പിക്കുന്ന വിജയത്തോടെ നരേന്ദ്രമോദി സർക്കാർ ഇന്ന് അധികാരമേൽക്കും. വൈകിട്ട് ആറരയോടെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങുകൾക്ക് ലോക നേതാക്കൾ സാക്ഷിയാകും. അതേസമയം പുതിയ സർക്കാരിനെ വരവേൽക്കാൻ രാജ്യം ഒരുങ്ങുമ്പോൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ ആഘോഷപരിപാടികൾ ഇല്ലെന്നും റിപ്പോർട്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ വികാരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളായതിനാൽ തന്നെ മോദി സർക്കാരിന്‍റെ അധികാരമേൽക്കൽ ചടങ്ങിനു മലയാളികൾ ഉൾപ്പെടെ കാര്യമായ താൽപര്യം കാണിക്കുന്നില്ലത്രേ. 

തമിഴ്നാട്ടിലും കർണാടകത്തിലും സ്ഥിതി ഇതു തന്നെയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ബിജെപി പ്രവർത്തകർ ആഘോഷത്തിലാണ്. കേരളത്തിനു കേന്ദ്രമന്ത്രി ഉണ്ടാകുമോയെന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. 

ഇന്ന് വൈകിട്ട് ആറരയോടെ തുടങ്ങുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച് ചടങ്ങിൽ പങ്കെടുക്കും. 


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: