www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നും ചോദിക്കരുത്; ആദ്യ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഒഴിവാക്കി മോദി

Share it:

ന്യൂഡെൽഹി: അധികാരത്തിലേറി അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ ആദ്യമായി വാർത്താ സമ്മേളനത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷൻ അമിത്ഷാ വിളിച്ച വാർത്താ സമ്മേളനത്തിലാണ് അപ്രതീക്ഷിതമായി മോദി എത്തിയത്. എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മോദി തയാറായില്ല. 

അതേസമയം ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു. മെയ് 23-ന് ബിജെപി ഓഫീസിൽ നിന്ന് നിങ്ങൾക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മോദി, പൂർണ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിലേറിയ എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെട്ടു. 

സാധാരണക്കാരന്‍റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയർന്നെന്നും, വികസനം വർദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികൾ കൊണ്ടുവന്നെന്നും വാർത്താസമ്മേളനത്തിൽ അമിത് ഷാ അവകാശപ്പെട്ടു. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: