www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1834) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വോട്ടെണ്ണൽ ദിനത്തിൽ മോദി ഫലം അറിഞ്ഞത് ഏറെ വൈകി

Share it:

ന്യൂഡെൽഹി: രാജ്യത്ത് ബിജെപി മൃഗീയ ഭൂരിപക്ഷത്തിലേക്ക് കടന്നുവെന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി അറിഞ്ഞത് വോട്ടെണ്ണൽ ദിവസം ഏറെ വൈകിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങളാണ് ഈ സൂചന നൽകിയത്. രാജ്യമെങ്ങും വോട്ടെണ്ണലിന്‍റെ ആകാംക്ഷയിലായിരുന്ന 23ന് പുലർച്ചെ മുതൽ അദ്ദേഹം വാർത്തയോ, തെരഞ്ഞെടുപ്പ് റിപ്പോർട്ടോ കണ്ടിരുന്നില്ലത്രേ. രാവിലെ മുതൽ തന്‍റെ ഇ മെയിൽ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മോദിയെന്നും പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിജയം ഉറപ്പാണെന്ന തരത്തിലായിരുന്നു വോട്ടെണ്ണൽ ദിനം മോദിയുടെ ശരീര പ്രകൃതം. ഇ മെയിലുകൾക്ക് മറുപടി നൽകിയ ശേഷം പത്തരയോടെയാണ് മോദി തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആരായുന്നത്. പിന്നീട് ടെലിവിഷനിൽ വാർത്തകൾ കണ്ടു. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളറിയാനും പാര്‍ട്ടി നേതാക്കളോട്‌ ഫോണില്‍ സംസാരിക്കാനും ഈ സമയം അദ്ദേഹം വിനിയോഗിച്ചു. 

ബിജെപി വിജയം ഉറപ്പായതോടെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ വിദേശ നേതാക്കളുടെ ഫോണ്‍ വിളികള്‍ വന്നുതുടങ്ങിയത്‌. അഭിനന്ദനങ്ങളറിയിച്ചുള്ള വിളികള്‍ക്ക്‌ നന്ദി അറിയിച്ച അദ്ദേഹം പിന്നീട്‌ ബിജെപി ആസ്ഥാനത്തേക്ക്‌ പോയി. അവിടെ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കണ്ടു. പാര്‍ട്ടി നേതാക്കളുമായി ഭാവി കാര്യങ്ങളില്‍ ചര്‍ച്ചയും നടത്തിയാണ്‌ അന്നത്തെ ദിവസം അദ്ദേഹം അവസാനിപ്പിച്ചത്‌.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: