www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചികിത്സയ്ക്കിടെ വായിൽ പൊട്ടിത്തെറി; യുവതി മരിച്ചു

Share it:

അലിഘട്ട്: ചികിത്സയ്ക്കിടെ വായിൽപൊട്ടിത്തെറിയുണ്ടായ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഘട്ടിലെ ജെ.എൻ. മെഡിക്കൽ കോളേജിലാണ് സംഭവം. വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ യുവതിയാണ് വായിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് മരണപ്പെട്ടത്. 

വിഷം വലിച്ചെടുക്കുന്നതിനായി വായക്കകത്ത് സക്ഷൻ പൈപ്പുകൾ കടത്തിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വായ്ക്കകത്ത് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദപരിശോധന നടത്തുമെന്ന് ആശുപത്രി വക്താവ് അറിയിച്ചു. 

സ്ത്രീ സൾഫ്യൂരിക് ആസിഡാകാം കഴിച്ചതെന്നും ഇതും വായിലേക്കിറക്കിയ കുഴലിലെ ഓക്സിജനും തമ്മിലുണ്ടായ സമ്പർക്കത്തെ തുടർന്നായിരിക്കാം പൊട്ടിത്തെറിയുണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: