www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നന്ദി പറയാൻ രാഹുൽ വയനാട്ടിലേക്ക്; വയനാടിന്‍റെ വികസന പദ്ധതികൾ തയാറാക്കും

Share it:

ന്യൂഡെൽഹി: അമേഠിയിലെ പരാജയം മറക്കാൻ വയനാട്ടിൽ മൃഗീയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാരെ കാണാൻ രാഹുൽഗാന്ധി വയനാട്ടിലേക്ക്. വെള്ളി, ശനി ദിവസങ്ങളിൽ  വയനാട്ടിൽ താമസിച്ച് വോട്ടർമാരെ നേരിൽ കാണാനാണ് കോൺഗ്രസ് അധ്യക്ഷൻ എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഡെൽഹിയിൽ തന്നെ തുടർന്ന രാഹുൽ ആദ്യമായിട്ടാണ് മണ്ഡലത്തിലേക്കെത്തുന്നത്. അതേസമയം രണ്ടു ദിവസത്തിനിടെ വയനാടിനു വേണ്ട വികസന പദ്ധതികളെ കുറിച്ചും രാഹുൽപദ്ധതി തയാറാക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. 

കേരളത്തിലെത്തുന്ന രാഹുലിനോട് രാജി തീരുമാനത്തിൽ നിന്നും പിൻമാറണെന്ന് കേരളത്തിലെ നേതാക്കൾ ആവശ്യപ്പെടും. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഹുല്‍ ഗാന്ധി - വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: