www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1834) Mostreaded (1617) Crime (1447) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പൊടിമീശവന്നു... ശബ്ദം മാറി തുടങ്ങി.. എങ്കിലും എനിക്കവരെ മിസ് ചെയ്യുന്നു... രാജ്യത്തെ ആദ്യ ട്രാൻസ്മാൻ പൈലറ്റ് പറയുന്നു

Share it:

കൊച്ചി: പൊടിമീശ വന്നു തുടങ്ങി.. ശബ്ദം മാറി തുടങ്ങി.. വിമാനം പറത്തുന്ന അതേ ആവേശത്തിൽ പുരുഷനാകുന്നതിന്‍റെ സന്തോഷവും പങ്കുവയ്ക്കുകയാണ് രാജ്യത്തെ ആദ്യ ട്രാൻസ്മാൻ പൈലറ്റ്. കൊച്ചിയിൽ ഏവിയേഷൻ അക്കാദമിയിൽ ജോലി ചെയ്യുന്ന ആദം ഹാരിയാണ് തന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്. 

സ്ത്രീ ശരീരത്തിൽ ഒളിഞ്ഞു കിടന്നിരുന്ന പുരുഷനെ പുറത്തെടുക്കാൻ താൻ നേരിട്ട കഷ്ടതകൾ ഏറെയാണെന്ന് ആദം പറയുന്നു. വീട്ടുകാരും നാട്ടുകാരും ഉപേക്ഷിച്ചെങ്കിലും ആദം ഇന്ന് ട്രാൻസ്ജെൻഡർ സമൂഹത്തിന് അഭിമാനമാണ്. വിദേശത്ത് പഠനം നടത്തവെയാണ് താൻ സ്ത്രീയല്ല പുരുഷനാണെന്ന തോന്നൽ ആദമിനുണ്ടാകുന്നത്. ഇതോടെ വിദേശത്തു നിന്നുള്ള പഠനം അവസാനിപ്പിച്ച്‌ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് പോരാട്ടത്തിന്‍റെ നാളുകളായിരുന്നു. 

"ജൊഹാനാസ്ബര്‍ഗില്‍ പൈലറ്റ് ആകാനുള്ള പരിശീലന സമയത്തായിരുന്നു തനിക്ക് പുരുഷനാകണമെന്ന ആഗ്രഹം തുടങ്ങിയതെന്ന് അദം പറയുന്നു. കോഴ്‌സ് പൂര്‍ത്തിയായതോടെ ഇന്ത്യയിലെ എന്‍റെ വീട്ടിലേക്ക് മടങ്ങി. വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ വീട്ടില്‍ തടവിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പത്തൊന്‍പതാം വയസില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.'

പൈലറ്റ് ജോലിയായിരുന്നു പിന്നീടുള്ള സന്തോഷമെല്ലാം. കൊച്ചിയിലെ ഏവിയേഷന്‍ അക്കാദമിയില്‍ ജോലി ലഭിച്ചതോടെ ജീവിതമാർഗമായി. എങ്കിലും പലവെല്ലുവിളികളും നേരിടേണ്ടി വന്നു. എന്നാല്‍ കൊച്ചി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുകൂലമായ നഗരമാണെന്ന് ആദം പറയുന്നു. ഇപ്പോള്‍ തനിക്ക് 20 വയസായി. ഏഴ് മാസം മുന്‍പ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്‍റ് ആരംഭിച്ചു. ശരീരത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ശബ്ദത്തിലും മാറ്റമുണ്ട്. പൊടിമീശ വന്നു. പൂർണമായും ഒരാണിന്‍റെ രൂപത്തിലേക്ക് മാറികൊണ്ടിരിക്കുകയാണെന്ന് ആദം ഹാരി വെളിപ്പെടുത്തി.

"ഏറ്റവും വലുത് ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്യം തന്നെയാണ്. യാതൊരു വിലക്കുകളും ഇല്ലാതെ എനിക്ക് എന്നെത്തന്നെ സ്വയം തിരിച്ചറിയാന്‍ കഴിയുന്നു. ഇനിയും എVz ജോലിയില്‍ ഒരു തടസ്സവും ഇല്ലാതെ തുടരാന്‍ കഴിയണം. ഇവിടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം. അവരെ സമൂഹം അംഗീകരിക്കണം'- ഇതാണ് തVz പ്രതീക്ഷയെന്ന് പങ്കുവെയ്ക്കുന്ന ഹാരി കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു.


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

featured

Mostreaded

Trending

Post A Comment: