www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോദി ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ അസാധാരണ നീക്കം

Share it:

ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടം ബാക്കി നിൽക്കെ അസാധാരണ നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കരുതെന്ന ആവശ്യവുമായിട്ടാണ് പാർട്ടികൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാനുള്ള നീക്കമാണ് നടക്കുന്നത്.  21 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കത്ത് വൈകാതെ രാഷ്ട്രപതിക്ക് കൈമാറിയേക്കും.

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടുഘട്ടം ബാക്കി നില്‍ക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അസാധാരണ നീക്കം. ഫലം പുറത്തു വന്നാലുടന്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്നു കാണിക്കുന്ന കത്തുകള്‍ ഇവര്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചേക്കും.

പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികളെ തകര്‍ക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി അവസരം നല്‍കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാല്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഷ്ട്രപതിയെ അറിയിക്കും.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

National

Post A Comment: