പൂനെ: പൂനെയിൽ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ചു തൊഴിലാളികൾ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഉരുളി ദേവാച്ചി ഗ്രാമത്തിലാണ് സംഭവം. നാല് അഗ്നിശമനസേന യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Navigation

Post A Comment: