www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

പഠിക്കാനായി പിതാവ് ഫ്ളാറ്റിൽ പൂട്ടിയിട്ട പതിനാറുകാരി തീപിടുത്തത്തിൽ വെന്തുമരിച്ചു

Share it:

മുംബൈ: പരീക്ഷയ്ക്ക് പഠിക്കാൻ മുറിയിൽ പൂട്ടിയിട്ടു പോയ പെൺകുട്ടി തീപിടുത്തത്തിൽ വെന്തുമരിച്ചു. മുംബൈയിലെ സബർബൻ ദദാറിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ശ്രാവണി ചവാൻ എന്ന പതിനാറുകാരിയാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ പിതാവും വീട്ടുകാരും ഒരു വിവാഹ ചടങ്ങളിൽപങ്കെടുക്കാൻ പോയതായിരുന്നു. ചടങ്ങിൽ പോകാൻ വാശിപിടിച്ച കുട്ടിയെ താമസിക്കുന്ന ഫ്ളാറ്റിലെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് രക്ഷിതാക്കൾ പോയത്. ഇതിനിടെ ഫ്ളാറ്റിൽ തീ പടരുകയായിരുന്നു. മുറി പൂട്ടിയിരുന്നതിനാൽ പുറത്തു പോകാനാകാതെ പെൺകുട്ടി വെന്തു മരിച്ചു. 

അഗ്നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്പോഴേക്ക്‌ അവള്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക്‌ എത്തിക്കുംമുമ്പ്‌ മരണം സംഭവിച്ചു. ശ്രാവണിയുടെ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത്‌ എങ്ങനെ മുറിയിലെത്തിയെന്ന്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

ദാദര്‍ പൊലീസ്‌ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ്‌ ഫ്‌ളാറ്റ്‌ സമുച്ചയം സ്ഥിതിചെയ്യുന്നത്‌. ഫ്‌ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തീയണയ്‌ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment: