www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കണ്ണന്താനവും കുമ്മനവും പടിക്ക് പുറത്ത്; വി. മുരളീധരന് കേന്ദ്രമന്ത്രി കുപ്പായം

Share it:

ന്യൂഡെൽഹി: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേന്ദ്രമന്ത്രിമാരിൽ അഴിച്ചുപണി. കേരളത്തിൽ നിന്നും വി. മുരളീധരൻ കേന്ദ്രമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ മന്ത്രി സഭയിലുള്ള അൽഫോൺസ് കണ്ണന്താനവും കുമ്മനം രാജശേഖരനും പട്ടികയ്ക്ക് പുറത്തായി.

 മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ്  അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാൽ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment: