www.superprimetime.com

Total Pageviews

45,287,281

Blog Archive

Search This Blog

Tags

Kerala (1813) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെയിലുകൊള്ളാൻ ഡ്യൂപ്പ്; ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർവെട്ടിൽ

Share it:

സ്വന്തം ലേഖകൻ
ന്യൂഡെൽഹി:‌ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെയിലുകൊള്ളാതിരിക്കാൻ ഡ്യൂപ്പിനെ ഇറക്കിയ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ വെട്ടിൽ. തുറന്ന കാറിനു മുകളിൽ വോട്ടഭ്യർത്ഥിക്കുന്ന ഡ്യൂപ്പിന്‍റെയും അതേസമയം കാറിനുള്ളിൽ വിശ്രമിക്കുന്ന ഗൗതം ഗംഭീറിന്‍റെയും ചിത്രങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടു. ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ്​ സി​സോ​ദി​യ​യാ​ണ്​ ചി​ത്ര​സ​ഹി​തം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 

ചൂ​ട്​ താ​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ കാ​റി​ന​ക​ത്ത്​ എ​സി​യി​ൽ ഇ​രി​ക്കു​ന്ന ഗം​ഭീ​റി​ന്‍റെ ചി​ത്ര​മാ​ണ്​ ട്വീ​റ്റ്​ ചെ​യ്​​ത​ത്. അ​തേ വാ​ഹ​ന​ത്തി​ൽ ​ഗംഭീറിന്‍റെ രൂപസാദൃശ്യമുള്ള തൊ​പ്പി​വെ​ച്ച മ​റ്റൊ​രാ​ളാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക്കു​ വേ​ണ്ടി ജ​ന​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്ന​തും തി​രി​ച്ച്​ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും.

ഈസ്റ്റ് ഡെൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീർ. സി​നി​മ​യി​ൽ സ്​​റ്റ​ണ്ടി​ന്​ ഡ്യൂ​പ്പു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഡ്യൂ​പ്​ ആ​ദ്യ​മാ​യി​രി​ക്കുമെന്ന് ചിത്രം പുറത്തുവിട്ട് മനീഷ് സി​സോ​ദി​യ പ​റ​ഞ്ഞു. എന്നാൽ ആംആദ്മിയുടെ ആരോപണം ബിജെപി നിഷേധിച്ചു.

 പ്രചാരണത്തിനിടെ എല്ലാവരും ചെയ്യുന്നതു പോലെ ഗംഭീറും അൽപനേരം വിശ്രമിക്കാൻ കാറിൽ കയറി. ഒപ്പമുണ്ടായിരുന്ന ചിലർ പ്രചാരണവാഹനത്തിൽ നിന്നു. ഗംഭീറിന്‍റെ സുഹൃത്തും തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ചുമതലക്കാരനുമായ ഗൗരവ് അറോറയാണു ചിത്രത്തിലുള്ളതെന്നാണ് ബിജെപിയുടെ വിശദീകരണം.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..

Share it:

National

Post A Comment:

Also Read

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ചു

കണ്ണൂർ: കൊളുത്തിൽ കയർ കെട്ടുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കയർ മുറുകി യുവാവ് മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ