www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജീവ് ഗാന്ധി ആഘോഷിക്കാനല്ല ഐഎൻഎസ് വിരാടിൽ പോയത്; മോദിക്കെതിരെ മുൻ വൈസ് അഡ്മിറൽ

Share it:

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ഷേപത്തിന് മുൻ വൈസ് അഡ്മറലിന്‍റെ മറുപടി. രാജീവ് ഗാന്ധി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയാക്കിയെന്നായിരുന്നു മോദിയുടെ പരിഹാസം. രാജീവ്​ ഗാന്ധിയും കു​ടുംബവും ഐ.എന്‍.എസ്​ വിരാടില്‍ ലക്ഷദ്വീപിലേക്ക്​ വിനോദയാത്ര നടത്തിയെന്നും ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചു. എന്നാല്‍ മോദിയുടെ വാദങ്ങള്‍ കള്ളമാണെന്ന് മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പാസ്രിച്ച വെളിപ്പെടുത്തി. ഗാന്ധി കുടുംബം ഒൗദ്യോഗിക സന്ദര്‍ശനമായിരുന്നു നടത്തിയതെന്ന് അന്ന്​ ഐ.എന്‍.എസ്​ വിരാടിലുണ്ടായിരുന്ന​ വിനോദ്​ പാസ്രിച്ച പറഞ്ഞു.

ഗാന്ധി കുടുംബത്തിനൊപ്പം വിദേശ സന്ദര്‍ശകരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രാജീവ്​ ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുലും രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അമിതാഭാ ബച്ചനും സോണിയാഗാന്ധിയുടെ കുടുംബവും കപ്പിലല്‍ ഉണ്ടായിരുന്നുലവെന്ന് മോദിയുടെ ആരോപണവും അദ്ദേഹം തള്ളിക്കലഞ്ഞു. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു സമാന രീതിയില്‍ ഹോംഗ്കോംഗ് സന്ദര്‍ശന സമയത്ത്​ ജവഹര്‍ലാല്‍ നെഹ്​റു അദ്ദേഹത്തിന്‍റെ മക്കളേയും പേരക്കുട്ടികളേയും ഒപ്പം കൂട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു.


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

National

Post A Comment: