www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1834) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വിരൽ കന്യകാത്വ പരിശോധന; വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി

Share it:

മുംബൈ: കന്യകാത്വ പരിശോധനകൾക്ക് വിരൽ ഉപയോഗിക്കുന്നത് സംബന്ധിച്ച സിലബസ് ഒഴിവാക്കി ഡെൽത്ത് സയൻസ് യൂണിവേഴ്സിറ്റി. മഹാരാഷ്ട്രയിലെ ഹെൽത്ത് സയൻസ് യൂണിവേഴിസിറ്റി സിലബസിൽ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. ഇത്തരം കന്യകാത്വ പരിശോധന അശാസ്ത്രീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന ഡോക്‌ടറുടെ പരാതിയെ തുടർന്നാണ് സിലബസിൽ നിന്നു തന്നെ വിഷയം നീക്കം ചെയ്തത്. 

മഹാത്മ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് അധ്യാപകന്‍ ഡോ. ഇന്ദ്രജിത് ഖണ്ഡേക്കറാണ് വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയത്. അദ്ദേഹം എംസിഐക്കും ആരോഗ്യ മന്ത്രാലയത്തിനും സര്‍വകാലാശാലയ്ക്കും കത്തെഴുതിയിരുന്നു. തുടർന്നാണ് വിഷയം നീക്കം ചെയ്യാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. 

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതികളിലാണ് സാധാരണയായി വിരൽ ഉപയോഗിച്ചുള്ള കന്യകാത്വ പരിശോധന നടത്തി വരുന്നത്. എന്നാൽ ഇത് അശാസ്ത്രീയമാണെന്നാണ് ഡോ. ഇന്ദ്രജിത് വാദിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്ഥാപനം വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന സിലബസില്‍നിന്ന് നീക്കം ചെയ്യുന്നത്. പാഠപുസ്തകങ്ങളില്‍നിന്ന് ഈ പാഠഭാഗങ്ങളില്‍ നീക്കാനും തീരുമാനമായി. 

ഏപ്രിലില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് പരിശോധന പാഠഭാഗത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനമായത്. ശാസ്ത്രീയ അടിത്തറയില്ലാത്തതിനാലാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്ന് സര്‍വകാലാശാല രജിസ്ട്രാര്‍ ഡോ. കെഡി ചവാന്‍ പറഞ്ഞു. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

National

Trending

Post A Comment: