www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോദിക്ക് മുന്നേ കരുക്കൾ നീക്കി രാഹുൽഗാന്ധി; കുമാര സ്വാമിയും പവാറും മൻമോഹൻസിങ്ങുമായി ചർച്ച

Share it:

ന്യൂഡെൽഹി: മോദിയെ നേരിടാൻ മാരത്തോൺ ചർച്ചകളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ പ്രതിപക്ഷം ശക്തിപ്പെടുത്താൻ നിർണായക നീക്കങ്ങൾ നടത്തുന്ന തിരക്കിലായിരുന്നു രാഹുൽ. എന്‍സിപി നേതാവ് ശരത് പവാര്‍, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തിയതായിട്ടാണ് വിവരം. 

അതേസമയം രാഹുലിന്‍റെ രാജി തീരുമാനം പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ കുമാര സ്വാമി ആവശ്യപ്പെട്ടു. 20 മിനിറ്റോളം ഇരുവരുടെയും കൂടിക്കാഴ്ച്ച നീണ്ടു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയപ്പോഴാണ് കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ കണ്ടത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവ് ശരദ് പവാറുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. 

പവാറിന്‍റെ വസതിയിലാണ് ഇരുവരും 45 മിനിറ്റോളം ചര്‍ച്ച നടത്തിയത്. മഹാരാഷ്ട്രയില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്‍ഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പവാര്‍ രാഹുലിനെ കണ്ടത്. എംഎന്‍എസ് നേതാവ് രാജ് താക്കറെയുമായും പവാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് അഹമ്മദ് പട്ടേല്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുമായും ദിഗ് വിജയ് സിങ്ങുമായും രാഹുൽ ചർച്ച നടത്തി. 


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment: