www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മോദി പുറത്തുപോകും; രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി

Share it:

അമേഠി: തെരഞ്ഞെടുപ്പ് അവസാനത്തിലേക്ക് അടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തു പോകുമെന്ന് ഉറപ്പായതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനുള്ള  പരസ്യപ്രചരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി വൻ പരാജയം നേരിടേണ്ടിവരും. 

പ്രതിപക്ഷത്തെ നേരിടാൻ ധൈര്യമില്ലാതെ പേടിച്ചരണ്ട പ്രധാനമന്ത്രിയെയാണ് കാണുന്നത്. മോദിക്ക് രാജ്യത്തെ കുറിച്ചു പദ്ധതികളില്ല. തൊഴിൽ ഇല്ലായ്മയാണ് രാജ്യത്തെ പ്രധാന വിഷയം എന്നാല്‍ അതേക്കുറിച്ചു മോദിക്ക് ഒന്നും പറയാനില്ല. സൈന്യം നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ല. ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല.  യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയത് കോൺഗ്രസ്‌ അല്ല, സൈന്യമാണെന്നും രാഹുല്‍ വിശദമാക്കി. 
Share it:

National

Post A Comment: