www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പരീക്ഷിച്ചയാൾക്ക് അജ്ഞാത രോഗം; കോവിഡ് വാ‌ക്‌സിൻ പരീക്ഷണം നിർത്തിയതായി ഓക്‌സ്‌ഫെഡ്

Share it:

ലണ്ടന്‍: കോവിഡ് പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ ഇതിനിടെയാണ് ബ്രിട്ടണിൽ നിന്നും നിരാശാജനകമായ ഒരു വാർത്ത പുറത്തു വരുന്നത്. ഓക്‌സ്‌ഫെഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിറുത്തിവച്ചുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടണില്‍ പരീക്ഷിച്ചവരില്‍ ഒരാള്‍ക്ക് പ്രതികൂല ഫലം കണ്ടതിനെ തുടര്‍ന്നാണ് അവസാന ഘട്ടത്തില്‍ എത്തിയ പരീക്ഷണം നിര്‍ത്തിയത്. 2021 ജനുവരിയോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന വാക്‌സിന്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വിജയമായിരുന്നു. എന്നാല്‍ പരീക്ഷിച്ചയാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിശന തുടര്‍ന്നാണ് പരീക്ഷണം നിർത്തുന്നത് എന്നാണ് കമ്പനിയുടെ വാദം. ഇത് വാക്‌സിന്‍റെ പാര്‍ശ്വഫലമാണെന്നായിരുന്നു വിലയിരുത്തല്‍.

ഓക്‌സ്‌ഫെഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്നായിരുന്നു മരുന്നു പരീക്ഷണം നടത്തിയത്. അതേ സമയം പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷമായിരിക്കും പരീക്ഷണം തുടരുക. മരുന്നു പരീക്ഷണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ആയിരത്തിലധികം പേരിലാണ് വാക്‌സിന്‍ നല്‍കിയത്.

അതിനിടയിലാണ് ഒരാള്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തിയത്. 1077 പേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ സാധ്യതാ വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ 90ശതമാനം പേരിലും വൈറസിനെതിരെ ആന്‍റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടിരുന്നു. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിട്യൂട്ടും  മരുന്നു പരീക്ഷണത്തിലാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Health

Post A Comment: