
വത്തിക്കാൻസിറ്റി: സഭയുടെ പണം കൊണ്ട് സഹോദരങ്ങളുടെ പേരിൽ ആഡംബര കെട്ടിടം വാങ്ങിയ കർദിനാളിനെ ഫ്രാൻസിസ് മാർപ്പാപ്പ സഭയിൽ നിന്നും പുറത്താക്കി. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ ഉന്നത പദവി വഹിച്ചിരുന്ന കര്‍ദിനാള്‍ ജിയോവന്നി ആഞ്ചയോ ബെക്കിയു (72)വാണ് പുറത്താക്കപ്പെട്ടത്. മാർപ്പാപ്പ നിർദേശിച്ചതനുസരിച്ച് കർദിനാൾ രാജി സമർപ്പിക്കുകയായിരുന്നു.
വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്ന തിരുസംഘത്തിലെ അധ്യക്ഷനായിരുന്നു കര്‍ദിനാള്‍ ജിയോവന്നി. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. വത്തിക്കാന്‍ സമയം വ്യാഴാഴ്ച വൈകിട്ടാണ് രാജിവിവരം പുറത്തുവിട്ടത്. കര്‍ദിനാള്‍ ജിയോവ ന്നിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വത്തിക്കാന്‍ അന്വേഷണം നടത്തിവരികയായിരുന്നു.
സഭയുടെ പണമെടുത്ത് സഹോദരങ്ങളുടെ പേരില്‍ ലണ്ടനില്‍ ആഡംബര കെട്ടിടങ്ങള്‍ വാങ്ങിയെന്നാണ് കര്‍ദിനാളിനെതിരായ ആരോപണം. എന്നാല്‍ സഭയുടെ ഒരു യൂറോ പോലും താന്‍ കവര്‍ന്നിട്ടില്ലെന്ന് കര്‍ദിനാള്‍ ജിയോവന്നി ഇറ്റാലിയന്‍ വെബ്‌സൈറ്റായ ഡോമനിയോട് പ്രതികരിച്ചു. തനിക്കെതിരെ അന്വേഷണവും നടന്നിട്ടില്ല. അവര്‍ തന്നെ വിചാരണയ്ക്ക് വിട്ടാല്‍ തന്‍റെ ഭാഗം തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു. പോപ്പ് തന്നെ തെറ്റിധ രിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് എല്ലാം വിശദീകരിക്കാന്‍ താന്‍ തയ്യാ റാണ്. തെറ്റായി ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കര്‍ദിനാള്‍ ജിയോവന്നി പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: