
കൊച്ചി: വാക്‌സിൻ വരുന്നതോടെ മാത്രമേ കോവിഡ് മഹാമാരിക്ക് ഒരു പരിഹാരം ഉണ്ടാകു എന്നത് ആരോഗ്യ വിദഗ്‌ദർ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ വാക്‌സിൻ കണ്ടെത്താൻ എത്ര കാലം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടെ രോഗ വ്യാപനമാകട്ടെ അതിവേഗത്തിലും. എന്നാൽ കോവിഡ് വരാതെ സൂക്ഷിക്കാനും വന്നാൽ തന്നെ അവയെ നേരിടാനും ശരീരത്തെ സജ്ജമാക്കുന്നത് ഉചിതമാണെന്നാണ് ആരോഗ്യ വിദഗ്‌ദർ നൽകുന്ന മുന്നറിയിപ്പ്.
പുതിയ പഠന പ്രകാരം രക്തത്തിൽ സിങ്കിന്‍റെ അളവ് കുറയുന്നത് കോവിഡ് 19 രോഗികളിൽ മരണ സാധ്യത കൂട്ടുന്നുവെന്നും അതുകൊണ്ടു സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് പോഷക അഭാവം തടയണമെന്നുമാണ് നിർദേശം.
കോവിഡിന്‍റെ കാര്യത്തിൽ മാത്രമല്ല മൊത്തത്തിൽ ശാരീരിക പ്രവർത്ത നങ്ങളുടെ കാര്യത്തിൽ നിർണായകമായ പങ്കുള്ള പോഷകമാണ് സിങ്ക്. മണവും രുചിയും അറിയാനുള്ള കഴിവിൽ സിങ്കിന് നിർണായക പങ്കുണ്ട്. ഇത് രണ്ടും നഷ്ടമാകുന്നത് കോവിഡ് 19 ന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ്. സ്പെയി നിലെ ഡെൽമാർ ആശുപത്രിയിലെ ഗവേഷകരാണ് പ്ലാസ്‌മ സിങ്ക് നിരക്കു കളും കോവിഡ് രോഗികളിൽ മരണനിരക്കുമായി ബന്ധമുണ്ടെന്ന നിരീക്ഷണം നടത്തിയത്. കോവിഡ് രോഗികളുടെ രക്തത്തിലെ സിങ്കിന്‍റെ അളവ് കുറവായിരുന്നാൽ അണുബാധയുടെ കാലയളവിൽ നീർവീക്കം ഉണ്ടാകുമെന്നും ചികിത്സയുടെ ഫലപ്രാപ്‌തി കുറയാമെന്നുമാണ് ഗവേഷകർ പറയുന്നത്.
ബാര്‍സിലോണയിലെ ഒരു ആശുപത്രിയില്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 30 വരെ അഡ്‌മിറ്റ് ആയ കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്. മാംസം, കോഴിയിറച്ചി, മുട്ട, അണ്ടിപ്പരിപ്പ്, ഡാര്‍ക് ചോക്ലറ്റ്, പാൽ, പാൽ ഉൽപ്പന്നങ്ങൾ, പയര്‍ വര്‍ഗങ്ങള്‍, കക്ക, ഞണ്ട് പോലുള്ള കടല്‍ വിഭവങ്ങള്‍ എന്നിവയില്‍ സിങ്ക് ധാരാളമുണ്ട്. ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തുന്നത് കോവിഡ് പ്രതിരോധത്തിൽ പ്രധാനമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: