
ലക്‌നൗ: രാജ്യം കാതോർത്തിരിക്കുന്ന അയോധ്യയയിലെ ബാബറി മസ്‌ജിദ് കേസിൽ വിധി പ്രസ്താവം തുടങ്ങി. 2000 പേജുള്ള വിധിയാണ് ജഡ്‌ജി വായിക്കുന്നത്. 27 കൊല്ലം പഴക്കമുള്ള ക്രിമിനൽ കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികൾ. 1992 ഡിസം ബർ ആറിനാണ് ബാബറി മസ്‌ജിദ് തകർക്കപ്പെടുന്നത്.
കോടതിപരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനയ് കട്യാർ, സാധ്വി റിതംബര, ചംപട് റായ്, റാം വിലാസ് വേദാന്തി, ധർമദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷൺ ശരൺ യാദവ്, പവൻ പാണ്ഡെ തുടങ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേൾക്കുന്നതിനായി കോടതിയിൽ എത്തിയിയത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ മനോഹർ ജോഷി, കല്യാൺ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യ, ഗോപാൽ ദാസ് എന്നിവര്‍ ഹാജരായിട്ടില്ല. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിലെത്താതിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: