
ഇംഗ്ലണ്ട്: ഇംഗ്ലീഷ് നടി സോഫി ടേണറിനും പങ്കാളി ജോ ജോൺസിനും പെൺകുഞ്ഞ് പിറന്ന വിവരം ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജൂലൈയിലാണ് 24കാരിയായ സോഫി പെൺകുഞ്ഞിന് ജൻമം നൽകിയത്. ശ്രദ്ധേയ വേഷങ്ങളിലൂടെ ആരാധകരെ വിസ്‌മയിപ്പിച്ച നടിയാണ് സോഫി. ഗെയിം ഓഫ് ത്രോൺസ് എന്ന ചിത്രത്തിലെ വേഷം സോഫിയെ ലോക ശ്രദ്ധയിലെത്തിച്ചിരുന്നു.
ഗർഭകാലത്തെ കുറിച്ച് നടി തന്നെ ചില വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഗർഭാവസ്ഥയിലെ ചില ചിത്രങ്ങൾ തന്നെ യാണ് ഇതിൽ പ്രധാനം. നിറവയറുമായി ബിക്കിനിയണിഞ്ഞ് ഇരിക്കുന്നതും നായയോടൊപ്പം പൂളിൽ കുളിക്കുന്നതുമടക്കമുള്ള ചിത്രങ്ങളാണ് നടി ആരാധ കർക്കായി പങ്കുവച്ചിരിക്കുന്നത്.
ആദ്യമായിട്ടാണ് താരം ഇത്തരത്തിൽ ഗർഭാ വസ്ഥയെ കുറിച്ച് പുറം ലോകത്തിന് എന്തെങ്കിലും വിവരം കൈമാറുന്നത്. 2017 ഒക്‌ടോബറി ലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പിന്നീട് കഴിഞ്ഞ വർഷം മെയ് മാസമായിരുന്നു വിവാഹം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: