
മുംബൈ:ഹാഷിഷ് ആവശ്യപ്പെട്ട് ചാറ്റ് നടത്തിയ വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിൻ നടി ദീപിക പദുക്കോണാണെന്ന് നർക്കോട്ടിക് വിഭാഗം. നടൻ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി മരുന്ന് കേസ് അന്വേഷണത്തിലാണ് താരങ്ങൾക്കെതിരെ കുരുക്ക് മുറുകുന്നത്. ലഹരി മരുന്ന് ആവശ്യപ്പെട്ടു കൊണ്ട് ദീപിക പദുകോൺ നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ നേരത്തെ പുറത്തു വന്നിരുന്നു.
വേണ്ടത് ഹാഷിഷ് ആണെന്നും കഞ്ചാവല്ലെന്നും വ്യക്തമാക്കുന്ന ദീപിക യുടെ ചാറ്റ് 2017 ലേതാണ്. ദീപികയുടെ മാനേജർ കരിഷ്‌മയും ദീപികയും തമ്മിലുള്ളതായിരുന്നു ചാറ്റ്. ഈ വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിനാണ് ദീപിക.
കേസിൽ നടി രാകുൽ പ്രീത് സിങിനെ കഴിഞ്ഞ ദിവസം എൻസിബി മണി ക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. ദീപിക പദുക്കോണിനെ ചോദ്യം ചെയ്യ ലിന് ഹാജരാകാൻ വിളിപ്പിച്ചിട്ടുണ്ട്. സുശാന്ത് സിംഗിന്‍റെ മാനേജർ ജയാ സാഹയും ഈ ഗ്രൂപ്പിൽ അംഗമായിരുന്നുവെന്നും എൻസിബി വ്യക്തമാ ക്കുന്നു.
കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും. ദീപികയ്ക്ക് പുറമെ നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊഴിയിൽ നിരവധി താരങ്ങളുടെ പേരുകൾ ഉണ്ടെന്നാണ് വിവരം. അതി നിടെ സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 2019 ൽ നടത്തിയ പാർട്ടിയെ കുറിച്ച് എൻസിബി അന്വേഷണത്തിനൊരുങ്ങുന്നതായ വിവര ങ്ങളും പുറത്തു വരുന്നു. വിരുന്നിൽ ലഹരി ഉപയോഗിച്ചിരുന്നതായി സൂചന കളുണ്ട്.
വിക്കി കൗശൽ, രൺബീർ കപ്പൂർ, വരുൺ ധവാൻ, സോയ അക്തർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, ദീപിക പദുകോൺ തുടങ്ങി നിരവ ധി താരങ്ങളാണ് വിരുന്നിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ മയക്കു മരുന്ന് ഉപയോഗിച്ചതിന്‍റെ തെളിവുകൾ ചൂണ്ടിക്കാട്ടപ്പെടുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: