www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റായ് ലക്‌ഷ്‌മി

Share it:

മുംബൈ: സിനിമാ രംഗത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.  ചില വെളിപ്പെടുത്തലുകൾ വൻ വിവാദങ്ങൾക്ക് വരെ കാരണമായിട്ടുമുണ്ട്. ഇതിനിടെയാണ് മലയാളത്തിലടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുള്ള റായ് ലക്‌ഷ്‌മിയുടെ വെളിപ്പെടുത്തലും പുറത്തു വരുന്നത്. തന്‍റെ ഒരു കൂട്ടുകാരി ബോളിവുഡിൽ ഓഡിഷനു പോയപ്പോഴുള്ള ദുരനുഭവമാണ് റായ് ലക്ഷ്‌മി തുറന്നു പറയുന്നത്. ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

റായ് ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

എന്‍റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂർഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു.

ആ സിനിമയില്‍ വളരെ ഇന്‍റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവള്‍ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചു.
ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള്‍ തീര്‍ച്ചയാക്കി. പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്‍റെയും ഇടുപ്പിന്‍റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം.

സ്റ്റുഡിയോകളില്‍ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാണ്. ഇത്തരത്തിലുള്ള വലിയ ഒരു ഗ്രൂപ്പ് തന്നെ ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു പുതുമുഖ നടി സംവിധായകന്‍റെ അടുത്ത് എത്തുന്നതിന് മുമ്പ് പലരെയും കാണേണ്ടിവരും. സംവിധായകന്‍ അറിയാത്ത ആളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകന്‍ അറിയണമെന്നില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Entertainment

Gossip

Post A Comment: