
ഡെറാഡൂൺ: കോവിഡ് ഭീതിയിൽ മൃതദേഹം വഴിയിൽ കിടന്ന സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നും വരുന്ന വാർത്ത ഇതിലും ഭീകരമാണ്. നെഞ്ചുവേദനയെ തുടർന്ന് മരിച്ച ഭർത്താവിന്‍റെ മൃതദേഹം വീട്ടിൽ കറ്റാൻ കഴിയാതെ ഭാര്യ ശ്‌മശാനത്തിൽ കാവലിരുന്നത് ഒരു രാത്രി മുഴുവനാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം നടന്നത്. ബനാറസിൽ നിന്ന് ഉത്തരാഖണ്ഡിൽ എത്തിയ ഒരു സ്ത്രീക്കാ യിരുന്നു ദുർഗതി. ഉത്തർപ്രദേശ് സ്വദേശികളായ ഇവർ ഉത്തരാഖണ്ഡിൽ ഒരു വീട്ടിൽ വാടകയ്ക്കാണ് കഴിയുന്നത്.
റൂർക്കിക്ക് സമീപമുള്ള ഒരു ഫാക്ടറിയിൽ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മരിച്ച മഹേന്ദർ സിംങ്. സലേംപുരിന് സമീപത്തുള്ള ഒരു വാടക വീട്ടിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മഹേന്ദർ സിങിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയും വീട്ടുടമസ്ഥനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ വച്ച് മഹേന്ദർ മരിച്ചു. മഹേന്ദറിന്‍റെ മരണത്തിനു പിന്നാലെ അന്തിമോപ ചാരങ്ങൾക്കായി മൃതദേഹം വീട്ടിൽ കയറ്റാൻ സമ്മതിക്കില്ലെന്ന് വീട്ടുട മസ്ഥൻ വ്യക്തമാക്കി.
ഇതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്നരുടെ സഹായത്തോടെ മൃതദേഹം ഭാര്യ ശ്മശാനത്തിൽ എത്തിച്ചു. തുടർന്ന്, വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ എത്തുന്നതു വരെ ശ്മശാനത്തിൽ ഭർത്താവിന്‍റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടുടമസ്ഥൻ മൃതദേഹം വീട്ടിൽ കയറ്റുന്നത് നിഷേധിച്ചതിനെ തുടർന്ന് ബുധനാഴ്ച മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതായി റൂർക്കി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥൻ സഞ്ജീവ് രവി പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: