www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജ്യത്ത് ആരുമറിയാതെ കോവിഡ് വന്നുപോയത് 64 ലക്ഷത്തോളം പേർക്ക്

Share it:

ന്യൂഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യത്ത് ഇതിനോടകം 64 ലക്ഷത്തോളം പേർക്ക് രോഗം വന്നു പോയിട്ടുണ്ടാകുമെന്ന് പഠനം. ഐസിഎംആർ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. രോഗം വന്നുപോയവരിൽ കൂടുതലും 18 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് ഐസിഎംആർ സെറോ സർവേ  വ്യക്തമാക്കുന്നത്. സർവേ ഫലം ഐസിഎംആർ പുറത്തുവിട്ടു. 


മെയ് ആദ്യത്തോടെ രാജ്യത്ത് 64 ലക്ഷം പേർക്ക് വർഗം വന്നു പോയിരിക്കാമെന്നാണ് സർവേ വ്യക്തമാക്കുന്നത്. 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ 43.3 ശതമാനവും 45-60 വയസ് പ്രായമുള്ളവരിൽ 39.5 ശതമാനവും 60 നു മുകളിൽ പ്രായമുള്ളവരിൽ 17.2 ശതമാനം എന്നിങ്ങനെ രോഗബാധിതർ ആയിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.73 ശതമാനം പേർക്ക് കോവിഡ് വന്നുപോയിരിക്കാം. 21 സംസ്ഥാനങ്ങളിലായി 28,000 പേരിലാണ് സർവേ നടത്തിയത്. 70 ജില്ലകളിലായി 700 ക്ലസ്റ്ററുകളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 30,283 വീടുകൾ സംഘം സന്ദർശിച്ചു. സെറോ പോസിറ്റിവിറ്റിയുടെ ഇപ്പോഴത്തെ കണ്ടെത്തലുകൾ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.     

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Mostreaded

National

Post A Comment: