മുംബൈ: മയക്കുമരുന്നു കേസിൽ അന്വേഷണം തുടരുന്നതിനിടെ നടി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. നടൻ സുശാന്ത് സിങ്ങിന്‍റെ മരണത്തിനു പിന്നാലെയാണ് റിയക്കെതിരെ അന്വേഷണം ആരംഭിച്ചത്. റിയയുടെ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധങ്ങളും ഇതിനിടെ പുറത്തു വന്നു. റിയ ചക്രബര്‍ത്തിയോട് പൊലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ ഏഴ് പേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെ.പി. മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്‍റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇവർക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരമുള്ള മൂന്ന് വകുപ്പുകള്‍ ചുമത്തിയെന്നും മല്‍ഹോത്ര പറഞ്ഞു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: