
ഇടുക്കി: ഏലത്തോട്ടത്തിലെ വിശ്രമ കേന്ദ്രത്തിൽ സൂപ്പർ വൈസറെ മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം എടാട് മൂഴയില്‍ ജിന്‍ മാത്യു (42) വാണ് മരിച്ചത്. ഉടുമ്പൻചോല വല്ലറയ്ക്കാംപാറയിലെ ഏലത്തോട്ടത്തിലായിരുന്നു സംഭവം. തോട്ടത്തിൽ തന്നെയുള്ള താമസ സ്ഥലത്താണ് ഇയാൾ കിടന്നിരുന്നത്. ബുധനാഴ്ച്ച രാവിലെ തൊഴിലാളികളെ പണിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഫോൺ ചെയ്തെങ്കിലും എടുത്തില്ല.
ഇതോടെയാണ് തോട്ടത്തിൽ അന്വേഷിച്ചെത്തിയത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ സൂപ്പർ വൈസറായി ജോലിയിൽ പ്രവേശിച്ചത്. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്ച്ച. ഭാര്യ: സൗമ്യ. നാലുവയസുകാരന്‍ ജോഷ്വ ഏക മകനാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: