
ന്യൂഡൽഹി: നിലവിലെ രീതിയിൽ രോഗ വ്യാപനം തുടർന്നാൽ ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടക്കുമെന്ന് വിദഗ്‌ദർ. ലോകത്താകമാനം ഇതു വരെ 10,02,137 പേരാണ് ഈ മഹാമാരിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. 3,32,97,503 പേര്‍ക്കാണ് ഇതു വരെ രോഗം ബാധിച്ചത്. ലോകത്തിലെ 210 രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ്-19 രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
പ്രതിദിനം പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ മറ്റു രണ്ടു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഇത് സൂചിപ്പിക്കുന്നത് ഏറെ താമസിയാതെ തന്നെ, ലോ കത്തില്‍ ഏറ്റവും ഗുരുതരമായി കോവിഡ് ബാധയുണ്ടായ രാജ്യമായി ഇന്ത്യ മാറു മെന്നാണ്. 70 ലക്ഷത്തിലധികം പേര്‍ക്കാണ് ഒരു ദിവസം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഏകദേശം 90,000 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലിനെയും അമേരിക്കയെയും അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതു മാത്രമാണ് ആശ്വാസം.
മാത്രമല്ല കഴിഞ്ഞ ആഴ്ച്ചയെ ശരാശരി പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ ഏകദേശം 7000 പേരുടെ കുറവ് വന്നിട്ടുണ്ട് എന്നതും ഒരു ആശ്വാസമാണ്. സെപ്റ്റംബര്‍ 16ന് ഇന്ത്യയില്‍ 97,894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫലപ്രദമായ വാക്‌സിന്‍ ഇതുവരെ കണ്ടെത്താത്ത നിലയ്ക്ക് വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: