www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1922) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി സെയ്‌ഫ് അലി ഖാന്‍

Share it:

മുംബൈ: രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്‌ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്‌ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. 

ആദിപുരുഷിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്‌ഫ് അലി ഖാന്‍ അഭിപ്രായപ്പെട്ടു.  നേരത്തെ ഓം റൗട്ടിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം തന്‍ഹാജിയിലും സെയ്‌ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു. അന്ന് മികച്ച അഭിനയമായിരുന്നു കാഴ്ച്ച വച്ചത്.  ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും.

കൂടാതെ  തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.  ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന  ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2022 ല്‍ റിലീസിനായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

bollywood

Entertainment

Post A Comment: