www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1502) Idukki (1494) Crime (1271) National (1139) Entertainment (803) Viral (405) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് രോഗിക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിച്ചാൽ കോവിഡ് പടരുമോ ?

Share it:

ന്യൂയോർക്ക്: കോവിഡ് എങ്ങനെയൊക്കെയാണ് പകരുന്നത് എന്നതാണ് ലോക വ്യാപകമായി ഉയരുന്ന ചോദ്യം. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും ലോക വ്യാപകമായി നടന്നു വരുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ഏറെപ്പേര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ്  ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ. സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. 

അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും. എന്നാല്‍ വെള്ളത്തിലൂടെ ഒരു തരത്തിലും കൊവിഡ് പകരുകയില്ലെന്നാണ് ഡോ. സില്‍വീ ഉറപ്പിച്ചു പറയുന്നത്. ഉദാഹരണമായി, ഒരു സാഹചര്യവും ഇവര്‍ വിശദീകരിക്കുന്നു. കൊവിഡ് ബാധിച്ചയാള്‍ കുളിക്കുന്ന ഒരു സ്വിമ്മിംഗ് പൂള്‍. ഇതേ പൂളില്‍ രോഗമില്ലാത്ത ഒരാള്‍ കുളിക്കുന്നു. എന്നാല്‍ അതുകൊണ്ട് രണ്ടാമനില്‍ കൊവിഡ് ബാധയുണ്ടാകില്ലെന്നാണ് ഡോ. സില്‍വീ വ്യക്താക്കുന്നത്. 

രണ്ട് പേരും ഒരേ സമയത്ത് കുളിച്ചാല്‍ പോലും രോഗം പകരില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇരുവരും അടുത്തിടപഴകിക്കൊണ്ടാണ് സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്നതെങ്കില്‍ രോഗബാധ ഉണ്ടായേക്കാമെന്നും ഇവര്‍ ഓർമിപ്പിക്കുന്നു. സമാനമായിത്തന്നെ, കൊവിഡ് വ്യാപനത്തില്‍ കാലാവസ്ഥയ്ക്ക് കാര്യമായ സ്വാധീനമില്ലെന്നും ഡോക്ടര്‍ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Health

Post A Comment: