
ജനീവ: ഫലപ്രദമായ വാക്‌സിൻ കണ്ടുപിടിക്കുന്നതിനു മുമ്പ് ലോകത്ത് കോ വിഡ് മരണം ഇരുപത് ലക്ഷം വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘ ടന. നിലവിൽ മരണ സംഖയ് പത്ത് ലക്ഷത്തിലേക്ക് കടക്കുകയാണ്. വൈ റസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ പരീക്ഷണങ്ങളിലൊന്നും ഇനിയും ലക്ഷ്യം കണ്ടിട്ടില്ല.
നിലവിലെ മരണ സംഖ്യ 9,93,463 ആണ്. രാജ്യങ്ങൾ തമ്മിൽ യോജിച്ച് നിന്ന് രോഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ മരണ നിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂഎച്ച്ഒ എമാർജൻസീസ് വിഭാഗം മേധാവി മൈക് റിയാൻ പറഞ്ഞു.
ഇതുവരെ 32,765,204 കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഏറ്റവും കൂടുതൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്‌തിട്ടു ള്ള അമേരിക്കയിൽ 7,244,184 ആണ് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എ ണ്ണം. 2,08,440 പേർ മരിച്ചു. രണ്ടാമതുള്ള ഇന്ത്യയിൽ 59 ലക്ഷത്തിലധികം ആ ളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: