www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊലപ്പെട്ടത് രണ്ടായിരത്തോളം പേർ; ബാബറി മസ്‌ജിദ് കേസിന്‍റെ നാൾ വഴി ഇങ്ങനെ

Share it:


ന്യൂഡെൽഹി: 1992 ഡിസംബർ ആറിനായിരുന്നു രാജ്യത്തെ തന്നെ ഞെട്ടിച്ച ആ സംഭവം. ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാ യിരുന്നു അന്നുണ്ടായത്. അയോധ്യയിലെ ബാബറി മസ്‌ജിത് കർസേവകർ തകർത്തതായിരുന്നു സംഭവം. തുടർന്നുണ്ടായ കലാപങ്ങളിൽ രണ്ടായിര ത്തോളം പേരാണ് കൊലപ്പെട്ടത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കേസിൽ ഇന്ന് കോടതി ചരിത്ര വിധി പറയാനൊരുങ്ങുന്നത്.  

ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. അന്നത്തെ പ്രധാന ബിജെപി നേതാക്കളായിരുന്ന മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി, മുൻ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹർ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ്, വിനയ് കട്ടിയാർ, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പേരാണ് പ്രതികൾ. 1990 സെപ്തംബർ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് എൽ.കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്‌ജിദിന്‍റെ തകർക്കലിലേക്ക് നയിച്ചത്. 

കർസേവകർക്കെതിരെ നടപടി എടുക്കുന്നതിൽ നിന്നും അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് പൊലീസിനെ വില ക്കിയെന്നാണ് ആരോപണം. 1993 ഒക്ടോബർ അഞ്ചിനാണ് കേസിൽ സിബിഐ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചത്. 49 പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. അതിൽ 17 പേർ മരിച്ചു. 600 രേഖകൾ തെളിവായി സമർപ്പിച്ച കേസിൽ 351 സാക്ഷികളെ വിസ്തരിച്ചു. എൽ കെ അദ്വാനി അടക്കമുള്ളവർക്കുമെതിരായ ഗൂഢാലോചന കുറ്റം വിചാരണ കോടതി 2001 ൽ ഒഴിവാക്കിയത്, 2010ൽ അലഹാബാദ് ഹൈക്കോടതി ശരിവെച്ചെങ്കിലും, 2017ൽ സുപ്രീം കോടതി പുനഃസ്ഥാപിച്ചത് കേസിന്‍റെ നാൾവഴിയിലെ പ്രധാന വഴിത്തിരിവാണ്. 

റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേർത്ത് ലക്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രിൽ 19ന് സുപ്രിംകോടതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് നിയമ വാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വർഷം അയോധ്യ ഭൂമി തർക്കകേസിൽ അന്തിമ വിധി പറയുന്നതിനിടയിൽ സുപ്രിംകോടതി പറഞ്ഞത്.

വിചാരണ പൂർത്തിയാക്കി വിധി പറയാൻ പലതവണ സുപ്രിംകോടതിയോട് സമയം നീട്ടിവാങ്ങിയ സിബിഐ സ്‌പെഷൽ ജഡ്ജി സുരേന്ദ്രകുമാർ യാദവിന്‍റെ വിധി പ്രസ്താവനത്തിനായി രാജ്യം കാതോർത്തിരിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

National

Post A Comment: